സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി.... ചികിത്സയിലുള്ളവരുടെ എണ്ണം 105 ആയി, പുതുതായി സ്ഥിരീകരിച്ചവില്‍ എട്ട് പേര്‍ ദുബൈയില്‍ നിന്ന് വന്നവര്‍

സംസ്ഥാനത്ത് 14 പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവര്‍ 105 പേരായി. പുതുതായി സ്ഥിരീകരിച്ചവില്‍ എട്ട് പേര്‍ ദുബൈയില്‍ നിന്ന് വന്നവരാണ്. ഒരാള്‍ ഖത്തറില്‍നിന്നും മറ്റൊരാള്‍ ബ്രിട്ടനില്‍നിന്ന് വന്നതുമാണ്. കാസര്‍കോട് ആറും കോഴിക്കോട് രണ്ടും പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
ആരോഗ്യ പ്രവര്‍ത്തകക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്താകെ 72,460 പേര്‍ നിരീക്ഷണത്തിലുണ്ട്. യാത്രാവിലക്ക് കൂടുതല്‍ കര്‍ക്കശമാക്കാനും തീരുമാനിച്ചു. ടാക്‌സി, ഓട്ടോ എന്നിവ അടിയന്തിര വൈദ്യ സഹായത്തിനും അവശ്യ സാധനങ്ങള്‍ എത്തിക്കാനും മാത്രം ഉപയോഗിക്കണം.
സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മുതിര്‍ന്ന ഒരാള്‍ക്കും മാത്രമാണ് സഞ്ചരിക്കാന്‍ അനുമതിയുള്ളത്. അഞ്ചിലധികം പേര്‍ ഒരുമിച്ച് കൂടരുത്.
"
https://www.facebook.com/Malayalivartha























