പൂപ്പാറയില്‍ നാലുവയസുകാരി പന്നിയാര്‍ പുഴയിലെ ഒഴുക്കില്‍ പെട്ട് മരിച്ചു.. അമ്മയുടെ നിലവിളികേട്ട് എത്തിയ പിതാവും സമീപവാസികളായ യുവാക്കളും പുഴയിലേക്ക് ചാടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ കുത്തൊഴുക്കില്‍ കുട്ടിയെ കാണാതാവുകയായിരുന്നു

പൂപ്പാറയില്‍ നാലുവയസുകാരി പന്നിയാര്‍ പുഴയിലെ ഒഴുക്കില്‍ പെട്ട് മരിച്ചു. പൂപ്പാറ തെക്കേക്കര ജോസിന്റെ ഇളയ മകള്‍ അലീനയാണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം നടന്നത്. വീട്ടു മുറ്റത്തിനോടു ചേര്‍ന്ന് ഒഴുകുന്ന പുഴയില്‍ തുണി അലക്കാന്‍ പോയ അമ്മയോടൊപ്പം പോയതായിരുന്നു കുട്ടി. ഇതിനിടെ കാല്‍വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു.
അമ്മയുടെ നിലവിളികേട്ട് എത്തിയ പിതാവ് ജോസും സമീപവാസികളായ യുവാക്കളും പുഴയിലേക്ക് ചാടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ കുത്തൊഴുക്കില്‍ കുട്ടിയെ കാണാതാവുകയായിരുന്നു. ശാന്തമ്പാറ പോലീസും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇരുപത് മിനിറ്റിനു ശേഷം ഒന്നര കിലോമീറ്റര്‍ അകലെ നിന്നും പുഴയില്‍ കുട്ടിയുടെ മുതദേഹം കണ്ടെത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha























