ചികിത്സിക്കാന്‍ ലൈസന്‍സ് ഇല്ല, രണ്ട് വനിത ആയുര്‍വേദ ഡോക്ടര്‍മാരെക്കൊണ്ട് മരുന്നു കുറിപ്പടി; നാട്ടുകാരെ പറ്റിച്ച് കോവിഡിന് മരുന്ന്, വ്യാജനെ പൊക്കിയപ്പോൾ വിയ്യൂര്‍ ജയിലിൽ നിരീക്ഷണത്തിൽ! ഒടുക്കം മോഹനന്‍ വെെദ്യര്‍ക്കും മുട്ടൻപണി; ഒപ്പം കഴിഞ്ഞ തടവുകാരെ നിരീക്ഷണത്തിനായി ആലുവയിലേക്ക് മാറ്റി...

കൊറോണയ്ക്കു വ്യാജ ചികിത്സ നല്കിയ കേസില്‍ അറസ്റ്റിലായ മോഹനന്‍ വൈദ്യരും കോവിഡ് 19 നിരീക്ഷണത്തില്‍. വിയ്യൂര്‍ ജയിലിലാണ് നിരീക്ഷണത്തിലുള്ളത്. മോഹനന്‍ വൈദ്യര്‍ക്കൊപ്പം കഴിഞ്ഞ തടവുകാരെ നിരീക്ഷണത്തിനായി ആലുവയിലേക്ക് മാറ്റിയിരുന്നു. തൃശൂര്‍ പട്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കില്‍ പരിശോധനയ്ക്കിടെയാണ് മോഹനന്‍ വൈദ്യര്‍ അറസ്റ്റിലായത്.
ചികിത്സിക്കാന്‍ ലൈസന്‍സ് ഇല്ലെന്ന് ആരോഗ്യവകുപ്പിന്റെ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. രണ്ട് വനിത ആയുര്‍വേദ ഡോക്ടര്‍മാരെക്കൊണ്ട് മരുന്നു കുറിപ്പടി എഴുതിയായിരുന്നു നിയമം മറികടന്നത്.
കോവിഡിന്റെ പേരില്‍ ചികിത്സ നടത്തുന്നതായി ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമിലാണ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ഉടനെ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പീച്ചി പോലീസിനെ വിവരമറിയിച്ചു. പോലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സംയുക്തമായി ക്ലിനിക്കില്‍ റെയ്ഡ് നടത്തി. ഉദ്യോഗസ്ഥര്‍ എത്തുമ്ബോള്‍ രോഗികളെ ചികിത്സിക്കുകയായിരുന്നു മോഹനന്‍ വൈദ്യര്‍. ചികിത്സ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ പട്ടിക്കാട് എത്തിയിരുന്നു. രോഗികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ജാമ്യമില്ലാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ആള്‍മാറാട്ടം, വഞ്ചിക്കല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
അതേസമയം സംസ്ഥാനത്ത് കഴിഞ്ഞദിവസം 14 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കേരളത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 105 ആയി. 72460 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട് . ഇവരില്‍ 460 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇതിൽ 164 പേരെ ഇനാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 4516 സംപിളുകളും പരിശോധനയ്ക്ക് അയച്ചിരുന്നു. 3331 എണ്ണം നെഗറ്റീവായി.
കഴിഞ്ഞ ദിവസം മുതലാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് .ഇങ്ങനെയൊരു അവസ്ഥ നമ്മുടെ നാട്ടില്‍ ഇതാദ്യമായാണെങ്കിലും അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പെരുമാറാന്‍ എല്ലാവരും തയ്യാറാകണെമന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പുറത്തിറങ്ങുന്ന എല്ലാവരില്‍ നിന്നും വിശദമായ സത്യവാങ്മൂലം പോലീസ് വാങ്ങും. ലോക്ക് ഡൗണിന്റെ ഗൗരവം ഉള്‍ക്കൊണ്ടല്ല പലരും പെരുമാറുന്നതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സത്യവാങ്മൂലത്തില്‍ പറയുന്നതല്ല പുറത്തിറങ്ങാനുള്ള കാരണമെന്ന് പോലീസിന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടിയാണ് കാത്തിരിക്കുന്നത്. പോലീസ് നടപടി ശക്തമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാസര്‍കോട് നിരീക്ഷണത്തിന് ഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ ചുമതലപ്പെടുത്തി.
ടാക്‌സികള്‍ ഓട്ടോ എന്നിവ അടിയന്തരസാഹചര്യത്തില്‍ മാത്രമേ പോകാവൂ. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ മുതിര്‍ന്ന ഒരാള്‍ മാത്രമേ വരാന്‍ പാടുള്ളൂ. എന്തു തരം ഒത്തുചേരലായാലും അഞ്ചിലധികം പേര്‍ പൊതുസ്ഥലത്ത് ഒന്നിച്ചു കൂടാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സുഹൃത്തുകളുടെ വീട്ടില്‍ പോകുക, ക്ലബില്‍ പോകുക, വായനശാലയില്‍ പോകുക ഇതൊന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ പാടില്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിക്കുകയാണ്.
അതേസമയം ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡില്‍ കറങ്ങുന്നവരെ കുടുക്കാന്‍ ആകാശ നിരീക്ഷണം നടത്താനുള്ള ശ്രമത്തിലാണ് തൃശൂര്‍ സിറ്റി പൊലീസ്. ഡ്രോണുകള്‍ പറത്തിയാവും പൊലീസ് ആകാശനിരീക്ഷണം നടത്തുക. സിറ്റി പരിധിയിലെ പ്രധാന റോഡുകളും ജംക്‌ഷനുകളും കേന്ദ്രീകരിച്ചു ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്താനാണ് തീരുമാനം. കൂട്ടംകൂടി നില്‍ക്കുന്നതും വാഹനത്തിരക്കും മറ്റും ഡ്രോണ്‍ നിരീക്ഷണത്തിലൂടെ കണ്ടെത്തും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്ന തുടര്‍ന്നതോടെയാണ് ആകാശനിരീക്ഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചത്.
ഇന്നലെ അനാവശ്യമായി റോഡില്‍ കറങ്ങി. 19 പേര്‍ക്കെതിരെയാണ് കേസെടുത്തത്. രാജ്യത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പരിശോധന കൂടുതല്‍ കര്‍ശനമാകും. തൃശൂര്‍ ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം പൊലീസിന്റെ കര്‍ശന നിരീക്ഷണവും വാഹന പരിശോധനയും ഏര്‍പ്പെടുത്തിയിരുന്നു.
രണ്ടിലധികം യാത്രക്കാര്‍ സഞ്ചരിച്ച കാറുകളെല്ലാം തടഞ്ഞ് യാത്രയുടെ ഉദ്ദേശം പൊലീസ് ചോദിച്ചറിഞ്ഞു. നിസ്സാര കാരണങ്ങള്‍ക്കും അനാവശ്യ കാരണങ്ങള്‍ക്കും വണ്ടിയെടുത്തു കറങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിച്ചവരും നടപടിക്കു വിധേയരായി. ടാക്സി വാഹനങ്ങളും പരിശോധിച്ചു.
https://www.facebook.com/Malayalivartha
























