സംസ്ഥാനത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി... യുക്തമായ കാരണമില്ലാത്തവരെ പൊലീസ് തടഞ്ഞ് വീട്ടിലേക്ക് തിരിച്ചയ്ക്കുന്നു

സംസ്ഥാനത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി. പുറത്തിറങ്ങരുതെന്ന നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി പോലീസ്. ജില്ല അതിര്‍ത്തികളില്‍ ബാരിക്കേഡ് സ്ഥാപിക്കുകയും കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തു.കാസര്‍കോട് ജില്ലയില്‍ വിവിധ റോഡുകള്‍ അടച്ച് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. സ്വകാര്യ വാഹനങ്ങളില്‍ അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം നല്‍കണമെന്ന് അറിയിച്ചിരുന്നു. അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവരെയും യുക്തമായ കാരണമില്ലാത്തവരെയും പൊലീസ് തടഞ്ഞ് വീട്ടിലേക്ക് തിരിച്ചയക്കുകയാണ്.മലപ്പുറം ജില്ലയില്‍ പ്രധാന റോഡുകളില്‍ എട്ടോളം സ്ഥലങ്ങളിലും കൂടാതെ മറ്റു റോഡുകളിലും പൊലീസ് പരിശോധന ശക്തമാക്കി.
കര്‍ണാടക -കേരള അതിര്‍ത്തിയായ മൂലഹള്ള ചെക്‌പോസ്റ്റില്‍ വയനാട്ടിലേക്കെത്തിയ മലയാളികളടക്കം നിരവധിപേര്‍ ചെക്ക്‌പോസ്റ്റില്‍ കുടുങ്ങി കിടന്നിരുന്നു. ഇപ്പോള്‍ മലയാളികളെ മാത്രം കടത്തിവിടുന്നുണ്ട്.സംസ്ഥാനത്തെ മിക്ക പൊലീസ് സ്‌റ്റേഷനു കീഴിലും പൊലീസ് റൂട്ട് മാര്‍ച്ച് നടത്തുന്നുണ്ട്. ജനങ്ങള്‍ റോഡിലിറങ്ങുന്നത് തടയാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.കൊച്ചിയില്‍ നിരോധനാജ്ഞ ലംഘിച്ച 30 പേര്‍ക്കെതിരെ ഇന്നുമാത്രം കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരത്ത്എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ കവടിയാറില്‍ പരിശോധന നടത്തി.കഴിഞ്ഞദിവസം കാസര്‍കോട് നിരോധനാജ്ഞ ലംഘിച്ചവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. നിര്‍ദേശം ലംഘിച്ചവര്‍ക്കെതിരെ സംസ്ഥാനത്ത് 100 ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























