സംസ്ഥാനത്ത് 19 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി; 126 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. 126 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്ബത് പേര്‍ കണ്ണൂര്‍ ജില്ലക്കാരും മൂന്നു പേര്‍ വീതം കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നിന്നുമാണ്. തൃശൂരില്‍ നിന്നുള്ള രണ്ടു പേര്‍ക്കും ഇടുക്കി വയനാട് ജില്ലകിളില്‍ ഓരോരുത്തര്‍ക്കും ഇന്ന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. വയനാട് ജില്ലയില്‍ ആദ്യമായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന അഞ്ച് പേരാണ് രോഗം ഭേഗമായി ആശുപത്രി വിട്ടത്.വഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിയും മാതാപിതാക്കളും ആശുപത്രി വിട്ടു. ബ്രിട്ടീഷ് സംഘത്തിലെ രണ്ട് പേരും ഡിസ്ചാര്‍ജ് ആയി. ഇനി കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉള്ളത് 15 പേരാണ്.
https://www.facebook.com/Malayalivartha























