Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

പരിശോധനാഫലം നെഗറ്റീവ്; എറണാകുളത്ത് കൊറോണ ബാധിച്ച്‌ ചികിത്സയിലായിരുന്ന അ‌ഞ്ചു പേരെ ഡിസ്ചാര്‍ജ് ചെയ്തു

26 MARCH 2020 06:55 PM IST
മലയാളി വാര്‍ത്ത

എറണാകുളത്ത് കൊറോണ ബാധിച്ച്‌ ചികിത്സയിലായിരുന്ന അ‌ഞ്ചു പേരെ ഡിസ്ചാര്‍ജ് ചെയ്തു. പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രി വിട്ടത്. ഇറ്റലിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശികളായ കുട്ടിയും മാതാപിതാക്കളും കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ആയവരില്‍ പെടുന്നു. മറ്റു രണ്ടു പേര്‍ ബ്രിട്ടീഷ് പൗരന്‍മാരാണ്.

മൂന്നാറില്‍ നിന്നെത്തിയ യാത്രാ സംഘത്തില്‍ നിന്നും ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പൗരന്റെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ മറ്റ് അ‌സുഖങ്ങള്‍ക്ക് ചികിത്സയിലായതിനാല്‍ ആശുപത്രിയില്‍ തുടരുകയാണ്. ഇയാളുടെ ന്യൂമോണിയ 75 ശതമാനത്തോളം ഭേദമായിട്ടുണ്ടെന്നും ചികിത്സയോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ആര്‍.എം.ഒ. ഡോ. ഗണേശ് മോഹന്‍ വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത്​ 19 പേര്‍ക്ക്​ കൂടി കോവിഡ്​ 19 രോഗം സ്ഥിരീകരിച്ചുവെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ ഒമ്ബത്​ പേര്‍ക്ക്​ കണ്ണൂരിലും കാസര്‍കോഡും മലപ്പുറത്തും മൂന്ന്​ പേര്‍ക്ക്​ വീതവും തൃശൂരില്‍ രണ്ട്​ പേര്‍ക്കും വയനാട്ടിലും ഇടുക്കിയിലും ഓരോ പേര്‍ക്കും രോഗം സ്ഥിരീകരിച്ചുവെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. വയനാട് ജില്ലയില്‍ കോവിഡ് രോഗം റിപ്പോർട്ട് ചെയ്യുന്നത് ആദ്യമായാണ്. സംസ്ഥാനത്ത്​ 126 പേര്‍ ചികില്‍സയിൽ. സംസ്ഥാനത്ത് ആകെ ഒരുലക്ഷത്തി ഇരുപതിനായിരത്തിമൂന്ന് പേരാണ് നിരീക്ഷണത്തിലുള്ളത്. 1432 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. 3768 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ നാല് കോവിഡ് 19 മരണങ്ങളും 49 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സാമൂഹിക വ്യാപന ഭീഷണി ഇന്ത്യയില്‍ നിലവില്‍ ഇല്ലെങ്കിലും കരുതല്‍ ശക്തമാക്കിയില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കി. ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ മരുന്നുകളും ഗുളികകളും വീടുകളില്‍ എത്തിക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ ഇറങ്ങും.

രാജസ്ഥാന്‍, കര്‍ണാടക, മഹാരാഷ്ട്ര, ജമ്മു-കശ്മീര്‍ എന്നിവിടങ്ങളിലാണ് 24 മണിക്കൂറിനിടെ ഓരോ കോവിഡ് മരണങ്ങള്‍ വീതം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 16 ആയി. കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 656 ആണ്. അധികൃതരുടെ നിര്‍ദേശം അനുസരിച്ച്‌ എല്ലാവരും സാമൂഹിക അകലവും ചികില്‍സയും ഫലപ്രദമായി പാലിച്ചാല്‍ സാമുഹിക വ്യാപനമെന്ന വിപത്തില്‍ നിന്ന് രക്ഷനേടാമെന്ന് ആരോഗ്യ മന്ത്രാലയം ജോയന്‍റ്​ സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി.

ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. എന്നാല്‍, നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ അശ്രദ്ധ കാട്ടിയാല്‍ വലിയ വില കൊടുക്കേണ്ടി വരും. കോവിഡ് 19 ചികില്‍സക്ക് മാത്രമായി ആശുപത്രികള്‍ ഒരുക്കാമെന്ന് 17 സംസ്ഥാനങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് അവശ്യ വസ്തുക്കളുടെ ഉല്‍പാദനവും വിതരണവും മുടങ്ങില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു വരുത്തും. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും അഭയവും ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ ഉറപ്പ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ സെക്രട്ടേറിയറ്റില്‍ വാര്‍ റൂം രൂപീകരിച്ചു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമാണ് സജ്ജമാക്കുന്നത്. സെക്രട്ടേറിയറ്റിലെ സൗത്ത് കോണ്‍ഫറന്‍സ് ഹാളാണ് ഓഫിസാക്കി മാറ്റിയത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്റെ നേതൃത്വത്തില്‍ 5 ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കാണ് വാര്‍ റൂമിന്റെ ചുമതല. ആരോഗ്യം, പോലിസ്, റവന്യു, തദ്ദേശഭരണം, ഗതാഗതം, ഭക്ഷ്യ സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് വാര്‍ റൂമിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ക്കാവശ്യായ കാര്യങ്ങളില്‍ ഫലപ്രദമായ ഇടപെടലാണ് വാര്‍ റൂമിലൂടെ പ്രതീക്ഷിക്കുന്നത്. വാര്‍ റൂം ഫോണ്‍ നമ്ബര്‍: 04712517225.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (20 minutes ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (26 minutes ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (43 minutes ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (1 hour ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (1 hour ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (1 hour ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (1 hour ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (1 hour ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (2 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (2 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (2 hours ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (2 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (3 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (3 hours ago)

രാവിലെ 5.30ന് തൃശൂരില്‍ നിന്നും പുറപ്പെടുന്ന യാത്ര ...  (3 hours ago)

Malayali Vartha Recommends