ലോക് ഡൗണിനെതുടര്‍ന്ന് മദ്യശാലകളും ബാറുകളും പൂട്ടി... തൃശൂരില്‍ മദ്യം കിട്ടാത്തതില്‍ യുവാവ് ജീവനൊടുക്കി... കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍

ലോക് ഡൗണിനെതുടര്‍ന്ന് മദ്യശാലകളും ബാറുകളും പൂട്ടിയ സാഹചര്യത്തില്‍ മദ്യം കിട്ടാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. കുന്നംകുളം തുവാനൂര്‍ സ്വദേശി സനോജ്(35) ആണ് ആത്മഹത്യ ചെയ്തത്. മദ്യം കിട്ടാത്തതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.ബന്ധുക്കളുടെ മൊഴിയെ ആധാരമാക്കി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സനോജ് അവിവാഹിതനാണ്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചിട്ടത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന ആശങ്ക കഴിഞ്ഞ ദിവസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പങ്കുവെച്ചിരുന്നു. നാല് പേരെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയതായി മന്ത്രി വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha























