കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍ (61) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ രണ്ടിന് കൊച്ചി രവിപുരത്തെ വസതിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഫിഷറീസ് ശാസ്ത്രഞ്ജനായിരുന്ന രാമചന്ദ്രന്‍ കുസാറ്റിന്റെ ഇന്‍ഡസ്ട്രീസ് ഫിഷറീസ് സ്‌കൂളിന്റെ ഡയറക്ടറുമായിരുന്നു.
2016ലാണ് രാമചന്ദ്രന്‍ കുഫോസിന്റെ വൈസ് ചാന്‍സലറായി നിയമിതനായത്. കോണ്‍ഗ്രസ് നേതാവും കൊച്ചിയിലെ ആദ്യകാല മേയറുമായിരുന്ന കെ.എസ്.എന്‍. മേനോന്‍ പിതാവാണ്. സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ ഫിഷറീസ് അഡൈ്വസറായും നിരവധി ദേശീയ- അന്തര്‍ദേശീയ സമിതികളില്‍ അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഹോളണ്ടിലെ ഡെല്‍ഫ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഡോ. രാമചന്ദ്രന്‍ പോസ്റ്റ് പിഎച്ച്ഡി നേടിയത്. ഇടപ്പള്ളി കാബയിന്‍ സ്‌കൂളിലെ അധ്യാപിക ഡോ. സനൂജ രാജേശ്വരിയാണ് ഭാര്യ. മകന്‍ രാഹുല്‍ രാമചന്ദ്രന്‍ സിംഗപ്പൂരില്‍ ഷിപ്പ് എന്‍ജിനീയറാണ്. സംസ്‌കാരം പിന്നീട്.
"
https://www.facebook.com/Malayalivartha























