ലോക്ക് ഡൗണ്‍ കാലത്തെ ലീലാവിലാസങ്ങള്‍!

സ്വയം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ലക്ഷ്മണരേഖ വരച്ച് വീടിനുള്ളില്‍ കഴിയാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതൊന്നും ചിലര്‍ കാര്യമായെടുത്തിട്ടില്ല. അവര്‍ ഇത് പിക്‌നിക്ക് കാലം പോലെയാണ് ചെലവിടാന്‍ നോക്കുന്നത്. ഈ സമ്പൂര്‍ണ്ണ ലോക്ക് ഡൗണല്‍ കാലത്ത് കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്നു ബീഫ് തേടി ഇറങ്ങിയ യുവാവ് പുത്തന്‍കുരിശില്‍ പൊലീസ് പിടിയിലായി. 15 കിലോമീറ്ററിലേറെ താണ്ടിപ്പോയി ബീഫ് പാര്‍സല്‍ വാങ്ങിയെങ്കിലും ചെന്നു പെട്ടതു പൊലീസ് സംഘത്തിനു മുന്‍പില്‍. ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇറച്ചി തേടിയിറങ്ങിയതെന്നു പറഞ്ഞെങ്കിലും പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തു.
എറണാകുളത്തു നിന്നു പല്ലാരിമംഗലത്തേക്കു പാരമ്പര്യചികിത്സക്കു പോയ നാട്ടുവൈദ്യനും പിടിയിലായി. ഒടിഞ്ഞ കൈ തിരുമ്മുന്നതിനാണു പോകുന്നതെന്നു പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. കൈ ഒടിഞ്ഞാല്‍ പ്ലാസ്റ്റര്‍ ഇടുകയാണു പതിവെന്നും തിരുമ്മി കുളമാക്കേണ്ടെന്നുമായിരുന്നു പൊലീസിന്റെ മറുപടി.
ഓട്ടോറിക്ഷയില്‍ പച്ചക്കറി വാങ്ങാന്‍ പോകുന്നവരും കുറവല്ലായിരുന്നു. വരുന്നതെവിടെനിന്നാണെന്നു ചോദിച്ചപ്പോള്‍ പൊലീസ് ഞെട്ടി. പച്ചക്കറി കടകള്‍ ധാരാളമായുള്ള ചൂണ്ടിയില്‍ നിന്ന്!
മരുന്നു വാങ്ങാനെന്ന പേരില്‍ പോയി തിരികെ എത്തിയവരെ പരിശോധിച്ചപ്പോള്‍ 2 ഗുളിക മാത്രം കണ്ടു പൊലീസിനു സംശയമായി. വിശദമായി ചോദിച്ചപ്പോഴാണു പേരിനു മാത്രം മരുന്നു വാങ്ങി പോക്കറ്റിലിട്ടതെന്നു വ്യക്തമായത്.
https://www.facebook.com/Malayalivartha























