ജന്മനാട്ടിലേക്കു പ്രവേശിക്കാന്‍ അനുവദിക്കാതെ തമിഴ്‌നാട്ടുകാരെ ലാത്തിവീശി കേരളത്തിലേക്ക് ഓടിച്ചുവിട്ടു

കേരളത്തില്‍ വാളയാര്‍ ഭാഗത്തുനിന്നും ജന്മനാട്ടിലേക്കു പ്രവേശിക്കാന്‍ ശ്രമിച്ച തമിഴ്‌നാട്ടുകാരെ ലാത്തിവീശി കേരളത്തിലേക്ക് ഓടിച്ചുവിട്ടു
കേരളത്തില്‍ വാളയാര്‍ ഭാഗത്തുനിന്നും ജന്മനാട്ടിലേക്കു മടങ്ങിയ 200 തമിഴ്‌നാട് സ്വദേശികളെ തമിഴ്‌നാട് സര്‍ക്കാര്‍, അതിര്‍ത്തിയില്‍ തടഞ്ഞു. ഇവര്‍ പ്രതിഷേധിച്ചതോടെ അതിര്‍ത്തിയില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഇതോടെ ഇവരെ നിയന്ത്രിക്കാന്‍ തമിഴ്‌നാട് പൊലീസ് ലാത്തിവീശുകയും അവരെ തിരികെ കേരളത്തിലേക്ക് ഓടിച്ചുവിട്ടുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാലക്കാട് ആര്‍ഡിഒ പി.എ.വിഭൂഷണന്റെ നേതൃത്വത്തില്‍ ഇവരെ വാളയാറിലെ വിവാഹ മണ്ഡപത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇവരെ തമിഴ്‌നാട്ടിലെത്തിക്കാന്‍ കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
തമിഴ്‌നാടിന്റെ കര്‍ശന നിയന്ത്രണത്തില്‍ ജ•നാട്ടിലെത്താനാവാതെ മടങ്ങേണ്ടി വന്നത് കേരളത്തിലെ വിവിധ ജില്ലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ്. ഇന്നലെ പുലര്‍ച്ചെയാണ് ലോറികളിലും കാല്‍നടയായും തൊഴിലാളികള്‍ വിവിധ സംഘങ്ങളായി അതിര്‍ത്തിയിലെത്തിയത്. ഇവരെ ഒരുമിച്ച് നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ കൂടുതല്‍ തമിഴ്‌നാട് പൊലീസിനെ സ്ഥലത്ത് എത്തിക്കേണ്ടി വന്നു. േഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരെ വിലക്കണമെന്ന് കാവിഡ്19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ദേശമുള്ളതിനെ തുടര്‍ന്നാണ് നടപടിയെന്നും കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.
തമിഴ്‌നാട് സ്വദേശികളാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇവരെ നാട്ടിലേക്ക് പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ അറിയിച്ചു. ഇതിനിടെ വാളയാറിലേക്ക് മാറ്റി പാര്‍പ്പിച്ചവരില്‍ ചിലര്‍ വൈകിട്ടോടെ തമിഴ്‌നാട് അതിര്‍ത്തിയിലെ പരിശോധന വെട്ടിച്ച് നാട്ടിലേക്ക് മടങ്ങിയെന്നാണ് വിവരം.
ജന്മനാട്ടിലേക്കു മടങ്ങിയ 200 തമിഴ്‌നാട് സ്വദേശികളെ തമിഴ്‌നാട് സര്‍ക്കാര്‍ അതിര്‍ത്തിയില്‍ തടഞ്ഞു. ഇവര്‍ പ്രതിഷേധിച്ചതോടെ അതിര്‍ത്തിയില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഇതോടെ ഇവരെ നിയന്ത്രിക്കാന്‍ തമിഴ്‌നാട് പൊലീസ് ലാത്തിവീശുകയും അവരെ തിരികെ കേരളത്തിലേക്ക് ഓടിച്ചുവിട്ടുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാലക്കാട് ആര്‍ഡിഒ പി.എ.വിഭൂഷണന്റെ നേതൃത്വത്തില്‍ ഇവരെ വാളയാറിലെ വിവാഹ മണ്ഡപത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇവരെ തമിഴ്‌നാട്ടിലെത്തിക്കാന്‍ കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
തമിഴ്‌നാടിന്റെ കര്‍ശന നിയന്ത്രണത്തില്‍ ജന്മനാട്ടിലെത്താനാവാതെ മടങ്ങേണ്ടി വന്നത് കേരളത്തിലെ വിവിധ ജില്ലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ്. ഇന്നലെ പുലര്‍ച്ചെയാണ് ലോറികളിലും കാല്‍നടയായും തൊഴിലാളികള്‍ വിവിധ സംഘങ്ങളായി അതിര്‍ത്തിയിലെത്തിയത്. ഇവരെ ഒരുമിച്ച് നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ കൂടുതല്‍ തമിഴ്‌നാട് പൊലീസിനെ സ്ഥലത്ത് എത്തിക്കേണ്ടി വന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരെ വിലക്കണമെന്ന് കോവിഡ്19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ദേശമുള്ളതിനെ തുടര്‍ന്നാണ് നടപടിയെന്നും കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.
.jpg)
തമിഴ്‌നാട് സ്വദേശികളാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇവരെ നാട്ടിലേക്ക് പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ അറിയിച്ചു. ഇതിനിടെ വാളയാറിലേക്ക് മാറ്റി പാര്‍പ്പിച്ചവരില്‍ ചിലര്‍ വൈകിട്ടോടെ തമിഴ്‌നാട് അതിര്‍ത്തിയിലെ പരിശോധന വെട്ടിച്ച് ജന്മനാട്ടിലേക്ക് മടങ്ങിയെന്നാണ് വിവരം.
https://www.facebook.com/Malayalivartha























