കോവിഡ് 19 വ്യാപനം തടയാന്‍ സുരക്ഷിതവും ശാസ്ത്രീയവുമായ ഹൈഡ്രോ ഫോബിക് തുണിയുമായി പട്ടാമ്പി കോളജ്

മാസ്‌കുകളുടെ ഉപയോഗം കോവിഡ് 19 വ്യാപനം തടയാന്‍ പര്യാപ്തമാകുമോ എന്ന ആശങ്കയ്ക്ക് പരിഹാരമായി കൂടുതല്‍ സുരക്ഷിതവും ശാസ്ത്രീയവുമായ ഹൈഡ്രോ ഫോബിക് മാസ്‌ക് തുണിയുമായി പട്ടാമ്പി ഗവ. സംസ്‌കൃത കോളജ് രസതന്ത്ര വിഭാഗം മുന്നോട്ടുവന്നു. വെള്ളത്തെ വികര്‍ഷിക്കുന്ന ആവരണമുള്ള കോട്ടണ്‍ തുണിയാണ് കോളജ് കെമിസ്ട്രി വിഭാഗം വികസിപ്പിച്ചെടുത്തിരിക്കുന്നത്. തുള്ളികള്‍ കടത്തി വിടാത്ത തരത്തിലുള്ള മാസ്‌കുകള്‍ ആയതുകൊണ്ട് വൈറസ് വ്യാപനത്തില്‍ നിന്ന് ഒരു പരിധിവരെ സുരക്ഷിതരാകാം.
ഈ തുണി , ഇപ്പോഴുള്ള സര്‍ജിക്കല്‍ മാസ്‌കിന്റെ പുറമേ ഉള്ള പാളിയായി ഉപയോഗിക്കാനാണ് തയാറാക്കിയിരിക്കുന്നത്. കോവിഡ് 19 ഭീതി വ്യാപിച്ചതോടെ വിപണികളില്‍ മാസ്‌കുകള്‍ക്ക് ക്ഷാമവും വിലക്കയറ്റവുമാണ്. ആരോഗ്യ വകുപ്പ് മാസ്‌കുകളുടെ കാര്യത്തില്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും കൃത്യമായ മാനദണ്ഡം പാലിക്കാതെ വിപണി സാധ്യത നോക്കിയാണ് മാസ്‌കുകള്‍ ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ മാസ്‌കുകള്‍ എത്രത്തോളം ഗുണകരമാകുമെന്നോ ഗുണനിലവാരമില്ലാത്ത മാസ്‌കുകള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ എന്നീ ആശങ്കകള്‍ ജനങ്ങള്‍ക്കുണ്ട്.
ഈ സാഹചര്യത്തിലാണ് പട്ടാമ്പി ഗവ കോളജിലെ കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സുരക്ഷിതമായ മാസ്‌കുകള്‍ക്കാവശ്യമായ തുണി ശാസ്ത്രീയമായി നിര്‍മിച്ചത്. വൈറസുകളെ നശിപ്പിക്കാന്‍ കഴിവുള്ള, വെള്ളം കടത്തി വിടാത്ത വിധത്തിലുള്ള കെമിക്കലുകള്‍ ചേര്‍ത്ത കോട്ടണ്‍ തുണിയാണ് മാസ്‌കിനായി ഉപയോഗിക്കുന്നത്. തികച്ചും പ്രകൃതി സൗഹാര്‍ദമായ കെമിക്കലുകള്‍ കൊണ്ട് ആവരണം നല്‍കിയ കോട്ടണ്‍ ആയതുകൊണ്ട് തന്നെ മറ്റു മാസ്‌കുകളെ അപേക്ഷിച്ച് ശ്വാസോച്ഛ്വാസത്തിനു കൂടുതല്‍ സൗകര്യമാണ്.
ചെലവു കുറഞ്ഞ എളുപ്പത്തിലുള്ള നിര്‍മാണ രീതിയാണ്, നാനോ ഡ്രഗ് ഡെലിവറിയില്‍ വരെ ഉപയോഗിക്കുന്ന സിങ്ക് ഓക്‌സൈഡ് പ്രധാന ചേരുവയായുള്ള .ഈ ആശയത്തിന്റെ പ്രത്യേകത. കോളജ് കെമിസ്ട്രി വിഭാഗത്തിലെ ഡോ: ബിനിതയുടെ നേതൃത്വത്തിലാണ് മാസ്‌കിന് ആവശ്യമായ ഹൈഡ്രോ ഫോബിക് കോട്ടണ്‍ തുണി തയാറാക്കിയത്. വിജയശ്രീ ഹരിദാസ്, കെ.എസ്. സുവര്‍ണ, എം. ഷെമീന, കെ.സി. രമണി എന്നീ ഗവേഷണ വിദ്യാര്‍ഥികളും മാസ്‌ക് തുണി വികസിപ്പിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha























