ഇപ്പോള്‍ സുഖങ്ങള്‍ ത്യജിച്ച് ലളിതമായ ജീവിതരീതിയെ പുണരാം! പാചകവിരുത് പുറത്തെടുക്കാനോ പാചക പരീക്ഷണം നടത്താനോ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് വേണ്ടെന്ന് ജില്ലാ കളക്ടറുടെ ഉപദേശം

കൊറോണ രോഗബാധ വ്യാപിക്കുന്ന ഇക്കാലത്ത് പാചകവിരുത് പുറത്തെടുക്കാനോ പാചക പരീക്ഷണം നടത്താനോ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് വേണ്ടെന്ന് ജില്ലാ കളക്ടറുടെ ഉപദേശം. എറണാകുളം ജില്ലാകളക്ടര്‍ എസ് സുഹാസാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഈ നിര്‍ദേശം നല്‍കിയത്.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ...
വരും ദിനങ്ങളില്‍ പാചകകലയിലെ തന്റെ കഴിവുകളെ പരീക്ഷിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവരേ, ഒരു ഓര്‍മ്മപ്പെടുത്തല്‍. ഏറ്റവും കുറഞ്ഞ വസ്തുക്കള്‍കൊണ്ട് ആഹാരമൊരുക്കി ശീലിക്കണം. ഭക്ഷണം പാഴാക്കരുത്.
അത് പലചരക്കുകടകളില്‍ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതിന് ഇടയാക്കും. ആര്‍ഭാടത്തിനും ആവശ്യത്തിനുമിടയില്‍ ഏതു വേണമെന്ന കൃത്യമായ തീരുമാനമെടുക്കുക.
കരുതിവച്ചിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ പെട്ടെന്ന് തീര്‍ത്ത് ഇടക്കിടെ പലചരക്ക് കടകളിലേക്ക് നടത്തുന്ന സഞ്ചാരം അപകടകരമാണെന്ന് തിരിച്ചറിയുക. ഇപ്പോള്‍ സുഖങ്ങള്‍ ത്യജിച്ച് ലളിതമായ ജീവിതരീതിയെ പുണരാം." കളക്ടര്‍ കുറിച്ചു.
https://www.facebook.com/Malayalivartha























