ജയിലില്‍ കഴിയുന്ന മോഹനന്‍ വൈദ്യനെ ഐസലേഷനില്‍ ആക്കണമെന്ന് നിര്‍ദ്ദേശിച്ച് ഡിഎംഒയുടെ കത്ത്

തൃശൂര്‍ ഡിഎംഒ, ജയിലില്‍ കഴിയുന്ന മോഹനന്‍ വൈദ്യന് കോവിഡ് 19 രോഗ സാധ്യതയുള്ളതിനാല്‍ ആലുവ സബ് ജയിലിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു കൊണ്ട് വിയ്യൂര്‍ ജയില്‍ അധികൃതര്‍ക്ക് കത്തയച്ചു. കോവിഡ് ചികിത്സ നടത്തിയെന്ന പേരിലാണ് റിമാന്‍ഡിലായത്.
ഡിഎംഒ ഓഫിസ് കത്തിന്റെ പകര്‍പ്പ് കോടതിക്കും ജയില്‍ ഡിജിപിക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും മെയില്‍ ചെയ്തിട്ടുണ്ട്. ഗൗരവ സ്ഥിതി ബോധ്യപ്പെടുത്തുന്നതിനു ജയില്‍ സൂപ്രണ്ടിനു ദൂതന്‍ വഴി കത്ത് കൈമാറി. കഴിഞ്ഞയാഴ്ച പീച്ചിയിലെ ചികിത്സാ കേന്ദ്രത്തില്‍ നിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപെടാനുള്ള ശ്രമത്തിന്റെ ഭാഗമായി പൊലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചപ്പോഴാണ് ഇദ്ദേഹത്തിന് കോവിഡ് സാധ്യതയുണ്ടെന്ന വിചിത്രവാദം ഉയര്‍ത്തിയത്.
എന്നാല്‍ കോടതി ഇക്കാര്യത്തില്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനോടു വിശദീകരണം തേടി. രണ്ടു റിമാന്‍ഡ് പ്രതികളെ കോവിഡ് സാധ്യത മൂലം ആലുവ ജില്ലാ ജയിലിലേക്കു മാറ്റിയിട്ടുണ്ടെന്നും ഇവര്‍ താമസിച്ച ജയിലിലാണ് വൈദ്യന്‍ കഴിയുന്നതെന്നും സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയതോടെ കോടതി കസ്റ്റഡി അപേക്ഷ തള്ളി.
ഇദ്ദേഹത്തെ ജയിലില്‍ തന്നെ പാര്‍പ്പിച്ചിരിക്കുന്നത് അത്യന്തം ഗുരുതരമായ വീഴ്ചയാണെന്നും അതിനാല്‍ ആലുവ സബ് ജയിലിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി സ്രവം പരിശോധനയ്ക്ക് അയയ്ക്കണമെന്നുമാണ് ജില്ലാ ആരോഗ്യ ഓഫിസ് നല്‍കിയ നിര്‍ദേശം. അതേസമയം, പൊലീസ് കസ്റ്റഡി ഒഴിവാകും വിധം റിപ്പോര്‍ട്ടു നല്‍കിയ ജയില്‍ അധികൃതര്‍ രോഗമുണ്ടാവില്ലെന്ന ഒഴുക്കന്‍ മട്ടിലുള്ള നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha























