Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് അമ്മയുടെ കള്ളം; ഡോക്ടറുടെ ഇടപെടലിൽ വെളിച്ചത്തായത് ക്രൂരത: വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് മകൾക്ക് ക്രൂര മർദനം...നെയ്യാറ്റിൻകരയിൽ അമ്മ പിടിയിൽ


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

മഹാമാരിയെ അതിജീവിക്കാനും ലോക്ക് ഔട്ട് കാലം തൊഴില്‍ നഷ്ടപ്പെട്ട സാധാരണക്കാര്‍ക്ക് സമാശ്വാസമേകാനും അക്ഷീണം പരിശ്രമിക്കുന്ന കേരള സര്‍ക്കാരിനും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെയും ആദ്യമായ്‌ അഭിനന്ദിക്കാന്‍ ഈ അവസരം; കലാകാരന്മാരുടെ ക്ഷേമത്തിന് വേണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ച്‌ വിനയന്‍

27 MARCH 2020 03:24 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് അമ്മയുടെ കള്ളം; ഡോക്ടറുടെ ഇടപെടലിൽ വെളിച്ചത്തായത് ക്രൂരത: വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് മകൾക്ക് ക്രൂര മർദനം...നെയ്യാറ്റിൻകരയിൽ അമ്മ പിടിയിൽ

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

ലോകമെമ്പാടും കൊറോണ ഭീതിയിലാണ്. കൊറോണ വ്യാപനം തടയാനായി രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കലാകാരന്മാര്‍ക്ക് 5000രൂപ സഹായധനമായി നല്‍കണമെന്നഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന് സംവിധായകന്‍ വിനയന്റെ കത്ത്. ക്ഷേമനിധി പെന്‍ഷനോ അല്ലെങ്കില്‍ സാംസ്‌കാരിക ക്ഷേമനിധി പെന്‍ഷനോ ഒന്നും ലഭിക്കാത്ത നാടക കലാകാരന്മാരും, സിനിമ മേഖലയില്‍ ദിവസക്കൂലിക്കാരായ തൊഴിലാളികളും പത്തുരൂപ പോലും കയ്യില്‍ ഇല്ലാതെ വളരെയേറെ ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയിലാണ് ഉള്ളതെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. കത്തിന്റെ കോപ്പി അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;

കോവിഡ് -19 എന്ന മഹാദുരന്തത്തില്‍ നിന്നു രക്ഷപെടാന്‍ അടച്ചു പൂട്ടലിലേക്കു വരെ പോകേണ്ടി വന്ന നമ്മുടെ നാട്ടില്‍ ദുരിതക്കയത്തിലേക്കു വീണ നിസ്സഹായരുടെ കൂട്ടത്തില്‍ കലാകാരന്‍മാരും അതിനോടനു ബന്ധിച്ച തൊഴിലാളികളുമായ ഒരു വലിയ വിഭാഗവുമുണ്ട്.. മറ്റാരുടെ മുന്നിലും കൈനീട്ടാതെ അവരെ താല്‍ക്കാലികമായി സഹായിക്കാനുള്ള ഫണ്ട് മുന്നു രൂപ വീതം ഒാരോസിനിമാ ടിക്കറ്റില്‍നിന്നും സ്വരൂപിച്ച നമ്മുടെ സാംസ്കാരിക ക്ഷേമനിധിയില്‍ ഉണ്ടന്നു ചൂണ്ടിക്കാണിച്ചുകൊണ്ടും,നാടക കലാകാരന്‍മാരും, സിനിമാ തൊഴിലാളികളും, ഫിലിം റെപ്രസന്‍േററ്റീവ് മാരും, മറ്റു കലാകാരന്‍മാരും ഉള്‍പ്പടെ ഉള്ളവര്‍ക്ക് എത്രയും വേഗം 5000 രൂപയെന്‍കിലും സഹായധനമായി കൊടുക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കയച്ച കത്തിന്‍െറ കോപ്പി ഇതിനോടൊപ്പം പോസ്ററ് ചെയ്യുന്നു..
******************************
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അറിയുന്നതിന്.

സര്‍,
കൊറോണ വൈറസിന്റെ ഭീതീജനകമായ അന്തരീക്ഷത്തില്‍ സംസ്ഥാനം ലോക്ക് ഔട്ടിലേക്ക് പോയിരിക്കുന്ന സാഹചര്യമാണല്ലോ ഇന്നുള്ളത്. ഈ മഹാമാരിയെ അതിജീവിക്കാനും ലോക്ക് ഔട്ട് കാലം തൊഴില്‍ നഷ്ടപ്പെട്ട സാധാരണക്കാര്‍ക്ക് സമാശ്വാസമേകാനും അക്ഷീണം പരിശ്രമിക്കുന്ന കേരള സര്‍ക്കാരിനും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെയും ആദ്യമായ്‌ അഭിനന്ദിക്കാന്‍ ഈ അവസരം ഉപയോഗിക്കട്ടെ.

എല്ലാ വിഭാഗം ജനങ്ങളും ബുദ്ധിമുട്ടനുഭവിക്കുന്ന ഈ അവസ്ഥയില്‍ സാംസ്‌കാരിക ക്ഷേമനിധിയുമായി ചേര്‍ന്ന് കലാരംഗത്തു പ്രവര്‍ത്തിക്കുന്നവരെ സഹായിക്കാന്‍ പറ്റുന്ന ഒരു സാഹചര്യം അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്താനും, കഴിയുമെങ്കില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ വേണ്ട നടപടി എത്രയും പെട്ടെന്ന് എടുക്കണമെന്ന് നിര്‍ദ്ദേശം കൊടുക്കുവാന്‍ അങ്ങയോടു വിനീതമായി അഭ്യര്‍ത്ഥിക്കാനും വേണ്ടിയാണ് ഇപ്പോള്‍ ഈ കത്തെഴുതുന്നത്.

ക്ഷേമനിധി പെന്‍ഷനോ അല്ലെങ്കില്‍ സാംസ്കാരിക ക്ഷേമനിധി പെന്‍ഷനോ ഒന്നും ലഭിക്കാത്ത നാടക കലാകാരന്മാരും, സിനിമ മേഖലയില്‍ ദിവസക്കൂലിക്കാരായ തൊഴിലാളികളും (ഇതില്‍ സിനിമയില്‍ ഡെയിലി ബാറ്റ മേടിക്കുന്ന നിര്‍മ്മാണ തൊഴിലാളികളും, ഫിലിം റെപ്രെസന്റേറ്റീവ്മാരും, മറ്റനുബന്ധ തൊഴിലാളികളും ഉള്‍പെടുന്നതാണ് ) പത്തുരൂപാ പോലും കയ്യില്‍ ഇല്ലാതെ വളരെയേറെ ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയാണ് ഇന്നുള്ളത്. പ്രത്യേകിച്ചും നാടക കലാകാരന്‍മാര്‍ ഒരുവര്‍ഷത്തെ അവരുടെ ഉപജീവനത്തിന് വരുമാനം കണ്ടെത്തുന്നത് ഉത്സവ സീസണുകളില്‍ അവര്‍ നടത്തുന്ന പരിപാടികളിലൂടെയാണ്. ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ തന്നെ കൊറോണ എന്ന മഹാദുരന്തം വന്നതിനാല്‍ അവരൊക്കെ ജീവിക്കുന്നത് ഭീതീജനകമായ ദുരന്തമുഖത്താണ്.

കലാകാരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നമ്മുടെ സാംസ്കാരിക ക്ഷേമനിധി ബോര്‍ഡില്‍ ഏറ്റവും കുറഞ്ഞത് പത്തു കോടിക്ക് മുകളിലുള്ള ഫണ്ട് ഉണ്ടെന്നാണ് അറിയുന്നത്. ഇതു കൃത്യമായ കണക്കല്ല പതിനന്‍ചു കോടിക്കടുത്ത് ചിലപ്പോള്‍ ഉണ്ടായേക്കാം ഇപ്പോള്‍ സിനിമാ തീയേറ്ററുകള്‍ പൂട്ടിയിരിക്കുകയാണ് എങ്കിലും അത് തുറന്നു കഴിയുമ്ബോള്‍ വീണ്ടും പ്രതിമാസം ഒരുകോടിയോളം വരുമാനം സാംസ്കാരിക ക്ഷേമനിധി ബോര്‍ഡില്‍ വന്നു ചേരുന്നതാണ്. ആയതിനാല്‍ നാളെ ആരൊക്കെ ഉണ്ടാകും, എങ്ങനെയാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി എന്നൊക്കെ പോലും ആശങ്കകള്‍ ഉണര്‍ത്തുന്ന ഈ സാഹചര്യത്തില്‍ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തെ താല്‍ക്കാലികമായി സഹായിക്കാന്‍ തീയറ്ററുകളിലെ ഒാരോ ടിക്കറ്റില്‍ നിന്നും പിരിച്ചെടുത്ത ഈ തുക ഉപയോഗിക്കണം എന്നഭ്യര്‍ത്ഥിക്കുകയാണ്. അടുത്ത നാലു മാസത്തേക്ക് പെന്‍ഷന്‍ കൊടുക്കാനുള്ള തുക (പരമാവധി 4കോടി രൂപ, കഴിഞ്ഞ മാസം 86 ലക്ഷം രൂപയാണ് പെന്‍ഷന്‍ കൊടുത്തതെന്ന് സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറിയോട് ചോദിച്ചപ്പോള്‍ പറഞ്ഞിരുന്നു.) മാറ്റി വെച്ചിട്ട് ബാക്കി തുകയില്‍ അഞ്ചോ ആറോ കോടി രൂപ ഉപയോഗിച്ച്‌ അര്‍ഹതയുള്ള കലാകാരന്മാര്‍ക്കും ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റു തൊഴിലാളികള്‍ക്കും ഒരു 5000 രൂപ വെച്ച്‌ സഹായധനമായി നല്‍കാന്‍ കഴിയും.

ഞാന്‍ പറഞ്ഞ തുകയ്ക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ചെറിയ മാറ്റം ഉണ്ടാകുമെങ്കില്‍ അതനുസരിച്ച്‌ സഹായധനം തിട്ടപ്പെടുത്തി കൊണ്ട് ഇങ്ങനെ ഒരു മഹത്തായ സഹായം ഈ ദുരന്തഘട്ടത്തില്‍ നമ്മുടെ നാട്ടിലെ കലാകാരന്മാര്‍ക്കും ആ രംഗത്തുള്ള തൊഴിലാളികള്‍ക്കും വേണ്ടി സഖാവ് പിണറായി വിജയന്റെ സര്‍ക്കാര്‍ ചെയ്യുകയാണെങ്കില്‍ അത് ചരിത്രത്തിന്റെ താളുകളില്‍ നന്മയുടെ നേര്‍രേഖയായി എന്നും തിളങ്ങി നില്‍ക്കും. ഈ നാടിന്റെ സാംസ്കാരിക നവോത്ഥാനത്തിന് മാറ്റം കുറിച്ച നാടകരംഗത്തിനും അതുപോലെയുള്ള ജനകീയ കലകള്‍ക്കും, കോടിക്കണക്കിനു രുപ ഈ ഫണ്ടിലേക്കെത്താന്‍ ഇടയായ സിനിമയ്ക്കും ഒക്കെ താങ്ങായി ഈ സര്‍ക്കാര്‍ ഉണ്ടാകുമെന്ന് ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരിക്കും ഈ സഹായം.

ഇത്രമാത്രം ഇച്ഛാശക്തിയും ഭരണാധികാരിക്ക് വേണ്ട കരുത്തും ആര്‍ജിച്ച അങ്ങേയ്ക്ക് അത് സാധിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു., കോവിഡ് 19നേ ചെറുത്ത് തോല്‍പ്പിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും സ്റ്റേറ്റ് ഹോര്‍ട്ടി കോര്‍പ് ചെയര്‍മാന്‍ എന്ന നിലയിലും, ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഒരു സാംസ്കാരിക പ്രവര്‍ത്തകനും, ചലച്ചിത്ര സംവിധായകനും എന്ന നിലയിലും എല്ലാവിധ പിന്തുണയും ആശംസയും അറിയിച്ചു കൊണ്ട് നിര്‍ത്തുന്നു എന്ന്നും അദ്ദേഹം കുറിച്ചു.

കൊറോണ കാലത്ത് ദുരിതമനുഭവിക്കുന്ന ചലച്ചിത്ര നിര്‍മ്മാണ മേഖലയിലെ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന 5000 പേര്‍ക്ക് സാമ്ബത്തികസഹായം നല്‍കാന്‍ ഫെഫ് ക ജനറല്‍ കൗണ്‍സില്‍ യോഗം കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ഷൂട്ടിങ് നിലച്ചതോടെ സിനിമാ പ്രവർത്തകർ പ്രതിസന്ധിയിലാണ്. സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക മുന്നോട്ടു വച്ച പദ്ധതിയിലേക്ക് മോഹന്‍ലാല്‍ 10 ലക്ഷം രൂപയും മഞ്ജു അഞ്ചുലക്ഷം രൂപയും നല്‍കി. തെലുങ്ക് നടന്‍ അല്ലു അര്‍ജുനും സഹായം വാഗ്‌ദാനം ചെയ്തിട്ടുണ്ട്..

''സിനിമയിലുള്ള ഒരുപാടുപേര്‍ ഈ ഘട്ടത്തില്‍ സാമ്ബത്തികബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ സിനിമാപ്രവര്‍ത്തകര്‍ സഹായവുമായി മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ'' എന്നും മഞ്ജുവാരിയര്‍ പ്രതികരിച്ചു.

ദിവസവേതനക്കാരായ സിനിമാപ്രവര്‍ത്തകര്‍ക്ക് വരുംമാസങ്ങളില്‍ സാമ്ബത്തികസഹായം നല്‍കും. ഏകദേശം അയ്യായിരത്തോളംപേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഷൂട്ടിങ് നിലച്ച ചെറിയ ചിത്രങ്ങളില്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്തിരുന്ന സാങ്കേതികപ്രവര്‍ത്തരെയും പദ്ധതിയില്‍പ്പെടുത്തും. അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കാന്‍ ഫെഫ്കയിലെ 19 സംഘടനാ ഭാരവാഹികളോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ഓണ്‍ലൈനിലൂടെ ചേര്‍ന്ന ഫെഫ്ക ജനറല്‍ കൗണ്‍സിലാണ് പദ്ധതിക്ക് രൂപംനല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് അമ്മയുടെ കള്ളം; ഡോക്ടറുടെ ഇടപെടലിൽ വെളിച്ചത്തായത് ക്രൂരത: വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് മകൾക്ക് ക്രൂര മർദനം...നെയ്യാറ്റിൻകരയിൽ അമ്മ പിടിയിൽ  (6 minutes ago)

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (2 hours ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (3 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (4 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (4 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (4 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (4 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (4 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (4 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (5 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (5 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (6 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (6 hours ago)

Malayali Vartha Recommends