Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് അമ്മയുടെ കള്ളം; ഡോക്ടറുടെ ഇടപെടലിൽ വെളിച്ചത്തായത് ക്രൂരത: വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് മകൾക്ക് ക്രൂര മർദനം...നെയ്യാറ്റിൻകരയിൽ അമ്മ പിടിയിൽ


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

മദ്യാസക്തിയുള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്; മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

27 MARCH 2020 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് അമ്മയുടെ കള്ളം; ഡോക്ടറുടെ ഇടപെടലിൽ വെളിച്ചത്തായത് ക്രൂരത: വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് മകൾക്ക് ക്രൂര മർദനം...നെയ്യാറ്റിൻകരയിൽ അമ്മ പിടിയിൽ

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

സംസ്ഥാനത്ത് കോവിഡ് 19 കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ മദ്യലഭ്യതയുടെ കുറവിനെ തുടര്‍ന്ന് സ്ഥിരമായി മദ്യപിച്ചിരുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മദ്യാസക്തി മൂലമുണ്ടാകുന്ന ആല്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം നിസാരമായി കാണരുത്. ഇതുമൂലമുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ കൃത്യമായി കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതര പ്രശ്‌നങ്ങളോ എന്തിന് ആത്മഹത്യയില്‍പ്പോലും കൊണ്ടെത്തിക്കും. ഇത് മുന്നില്‍ കണ്ട് മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് 19 ഐസോലേഷന്‍ ചികിത്സയ്ക്ക് പ്രധാന ആശുപത്രികളെ തെരഞ്ഞെടുത്ത സാഹചര്യത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ലഹരിമുക്ത ചികിത്സയ്ക്കുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. മാനസികാരോഗ്യത്തിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആശ്വാസ് ക്ലിനിക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരക്കാരെ ചികിത്സിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. മാനസികാരോഗ്യ പരിപാടി വഴി എല്ലാ കേന്ദ്രങ്ങളിലും ഇതിനുവേണ്ട മരുന്നുകളും എത്തിച്ചു. എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഈ കേന്ദ്രങ്ങളിലെത്തിയാല്‍ മതി. കൂടുതല്‍ ചികിത്സ ആവശ്യമാണെങ്കില്‍ താലൂക്ക്, ജനറല്‍, ജില്ലാതല ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നതാണ്. എല്ലാ ജില്ലകളിലും ഇവരുടെ ചികിത്സയ്ക്കായി 20 കിടക്കകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരീക്ഷണത്തില്‍ ഉള്ളവരാണ് ഇത്തരക്കാരെങ്കില്‍ അവരെ ഐസൊലേഷനില്‍ ചികിത്സിക്കുന്നതാണ്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന ബോധവത്ക്കരണവും നടത്തുന്നുണ്ട്.

*ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*

സ്ഥിരമായി മദ്യപിച്ചു കൊണ്ടിരിക്കുന്നവര്‍ അതായത് എല്ലാ ദിവസവും മദ്യപിച്ച് കൊണ്ടിരുന്നവര്‍ ഏറെ ശ്രദ്ധിക്കണം.

അസ്വസ്ഥത, ക്ഷോഭം, വിഭ്രാന്തി, വിശപ്പില്ലായ്മ, അമിതമായ വിയര്‍പ്പ്, മനംപിരട്ടല്‍, ശര്‍ദ്ദി, ഉത്കണ്ഠ, സങ്കോചം, വിറയല്‍, ശക്തമായ തലവേദന, അപസ്മാരം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടണം. സ്ഥിരമായി മദ്യപിക്കുന്നവര്‍ മദ്യപാനം നിര്‍ത്തി ഏതാനും ദിവസങ്ങള്‍ക്കകം ഈ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആള്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം ആകാന്‍ സാധ്യതയുണ്ട്.

ഈ ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പോകണം. പനിയോ ജലദോഷമോ അങ്ങനെ എന്തെങ്കിലും അസുഖം ഉണ്ടെങ്കില്‍ അത് ഉറപ്പായും അറിയിക്കണം.

ആല്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം ചികിത്സകൊണ്ട് സുഖപ്പെടും. പക്ഷേ ചികിത്സിക്കാതിരുന്നാല്‍ ചിലപ്പോള്‍ ഡിലീരിയം ആകാന്‍ സാധ്യതയുണ്ട്. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കണം.

സാനിറ്റൈസറില്‍ അടങ്ങിയിട്ടുള്ള ഐസോ പ്രൊപ്പൈല്‍ ആല്‍ക്കഹോള്‍ വിഷമാണ്. മദ്യത്തിന് പകരമായി ഇത് ഉപയോഗിച്ചാല്‍ മരണം വരെ സംഭവിക്കാം. അതിനാല്‍ ലഹരിക്കായി മറ്റേതെങ്കിലും രീതി ഒരിക്കലും തെരഞ്ഞെടുക്കരുത്. ഈ അവസ്ഥയില്‍ മറ്റൊരു അപകടം കൂടി ക്ഷണിച്ചു വരുത്തുന്നതാകും അത്.

സഹായത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ നമ്പരിലേക്കോ (1056, 0471 2552056) ജില്ല മാനസികാരോഗ്യ കേന്ദ്രം നോഡല്‍ ഓഫീസര്‍മാരുടെ നമ്പരുകളിലേക്കോ വിളിക്കാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് അമ്മയുടെ കള്ളം; ഡോക്ടറുടെ ഇടപെടലിൽ വെളിച്ചത്തായത് ക്രൂരത: വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് മകൾക്ക് ക്രൂര മർദനം...നെയ്യാറ്റിൻകരയിൽ അമ്മ പിടിയിൽ  (5 minutes ago)

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (2 hours ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (3 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (4 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (4 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (4 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (4 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (4 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (4 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (5 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (5 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (6 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (6 hours ago)

Malayali Vartha Recommends