കോവിഡ് ലോക്ക് ഡൗണ്‍: മനോജ് വീട്ടിലെത്താന്‍ നടന്നത് 10 മണിക്കൂര്‍!

കൊച്ചിയിലെ ട്രാക്കോ കേബിള്‍സിലെ സ്‌കില്‍ഡ് വര്‍ക്കറാണ് ഏറ്റുമാനൂരിനടുത്ത് മീനടം അറയ്ക്കപ്പടിക്കല്‍ മനോജ്. വീട്ടില്‍ നിന്നു ദിവസവും പോയി വരുന്ന മനോജ് കമ്പനി ക്വാര്‍ട്ടേഴ്‌സിലും താമസിക്കാറുണ്ട്. ചൊവ്വാഴ്ച ലോക് ഡൗണിന്റെ ഭാഗമായി കമ്പനിയും ക്വാര്‍ട്ടേഴ്‌സും കന്റീനും അടച്ചു. വീട്ടിലേക്കു മടങ്ങാന്‍ വാഹനമില്ല. സ്വന്തം വാഹനവുമില്ല. ടാക്‌സി വിളിച്ചു വരാനുള്ള പണമോ കൊച്ചിയില്‍ തുടരാനുള്ള പണമോ കൈവശമില്ല.
ബുധനാഴ്ച രാവിലെ 9-ന് രണ്ടും കല്‍പ്പിച്ച് സാബു നടപ്പു തുടങ്ങി. വൈകിട്ട് 7 മണിയോടെ ഏറ്റുമാനൂരെത്തി. 10 മണിക്കൂര്‍ കൊണ്ട് 54 കിലോമീറ്റര്‍ താണ്ടിയാണ് മനോജ് എ. മാത്യു ഏറ്റുമാനൂരില്‍ എത്തിയത്. വഴിയില്‍ പല വാഹനങ്ങള്‍ക്കും മനോജ് കൈ കാണിച്ചു. പൊലീസ് പിടിക്കുമെന്നു ബൈക്കുകാര്‍ക്കു പേടി. കോവിഡ് ബാധിതനാണോ എന്നു മറ്റു ചിലര്‍ക്ക് പേടി. ചരക്കു വാഹനങ്ങള്‍ കണ്ടെങ്കിലും ആളെ കയറ്റാന്‍ അവര്‍ക്കും ധൈര്യമില്ല.
ഒരു ചായ കുടിക്കാന്‍ കടകള്‍ നോക്കിയെങ്കിലും ഒന്നും തുറന്നില്ല. കൈയില്‍ കരുതിയ പഴവും സോഡയും കഴിച്ച് മനോജ് നടപ്പ് തുടര്‍ന്നു. ഏറ്റുമാനൂര്‍ എത്തിയതോടെ മനോജ് തളര്‍ന്നു.
മനോജിനെ കൂട്ടാന്‍ ഏറ്റുമാനൂരെത്തിയ സുഹൃത്ത് സാബുവിനെ പൊലീസ് തടഞ്ഞു. മനോജിന്റെ കഥ കേട്ടതോടെ പോകാന്‍ അനുവദിച്ചു. പൊരിവെയിലത്ത് ഭക്ഷണമില്ലാതെയുള്ള നടപ്പ് മനോജിനെ തളര്‍ത്തി. കാല്‍പാദം വിണ്ടു കീറി. 'ഏതായാലും വീട്ടിലെത്തിയല്ലോ' ആശ്വാസത്തോടെ മനോജ് പറയുന്നു. മനോജിന്റെ ഭാര്യയും രണ്ടു കുട്ടികളും മീനടത്തെ വീട്ടിലാണ് താമസം.
https://www.facebook.com/Malayalivartha























