കൊല്ലം സബ് കലക്ടര്‍ക്ക് സസ്‌പെന്‍ഷന്‍... കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയാതെ നാട്ടിലേക്ക് പോയതിനെ തുടര്‍ന്നാണ് നടപടി

കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയാതെ നാട്ടിലേക്ക് പോയ കൊല്ലം സബ്കലക്ടര്‍ അനുപം മിശ്രയെ സസ്‌പെന്‍ഡ് ചെയ്തു. നേരത്തെ സംഭവത്തില്‍ വിശദീകരണവുമായി അനുപം മിശ്ര രംഗത്തുവന്നിരുന്നു. കൂടുതല്‍ സുരക്ഷിതമെന്ന നിലക്കാണ് നാട്ടിലേക്ക് പോയതെന്നാണ് അനുപം മിശ്രയുടെ വിശദീകരണം. അധികൃതരെ അറിയിക്കാതെ യാത്ര ചെയ്തത് നിയമ വിരുദ്ധമാണെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പ്രതികരിച്ചിരുന്നു. സംഭവത്തില്‍ അനുപം മിശ്രക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് അവധിയിലായിരുന്ന സബ് കലക്ടര്‍ വിദേശയാത്രക്ക് ശേഷം കഴിഞ്ഞ 18നാണ് തിരിച്ചെത്തിയത്. ഇത് മനസിലാക്കിയ കലക്ടര്‍ അദ്ദേഹത്തോടും ഗണ്‍മാനോടും ഡ്രൈവറോടും ഗൃഹനിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആരോഗ്യ വകുപ്പിന്റെ ചട്ടം ലംഘിച്ച് സബ് കലക്ടര്‍ മുങ്ങിയെങ്കിലും ഗണ്‍മാനും ഡ്രൈവറും ഗൃഹ നിരീക്ഷണത്തില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha























