Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് അമ്മയുടെ കള്ളം; ഡോക്ടറുടെ ഇടപെടലിൽ വെളിച്ചത്തായത് ക്രൂരത: വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് മകൾക്ക് ക്രൂര മർദനം...നെയ്യാറ്റിൻകരയിൽ അമ്മ പിടിയിൽ


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍... പോലീസിന്റെ നരവേട്ടയ്‌ക്കെതിരെ മാധ്യമപ്രവര്‍ത്തകന്റെ രോഷം; നിരപരാധികളെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ സര്‍ക്കാര്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങളുടെ ഗുണഫലത്തെ ഒന്നാകെ ഇല്ലാതാക്കും

27 MARCH 2020 05:20 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് അമ്മയുടെ കള്ളം; ഡോക്ടറുടെ ഇടപെടലിൽ വെളിച്ചത്തായത് ക്രൂരത: വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് മകൾക്ക് ക്രൂര മർദനം...നെയ്യാറ്റിൻകരയിൽ അമ്മ പിടിയിൽ

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാന്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുകയാണ് പോലീസ്. തമിഴ്‌നാട്ടിലെ പോലീസ് കൈകൂപ്പി അപേക്ഷിച്ചാണ് ജനങ്ങളെ തിരിച്ചയയ്ക്കുന്നത് എങ്കില്‍ കേരളത്തില്‍ പോലീസ് ഓടിച്ചിട്ട് തല്ലി പുറം പൊളിച്ചാണ് വീട്ടിലേക്ക് തന്നെ ആളുകളെ തിരിച്ചുകയറ്റുന്നത്. ഇപ്പോള്‍ പോലീസിന്റെ വേട്ടയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ വര്‍ഗീസ് ആന്റണി. അഴിച്ചുവിട്ട വേട്ടനായ്ക്കളേപ്പോലെ പോലീസുകാര്‍ നിരപരാധികളെ ആക്രമിക്കുന്നത് സര്‍ക്കാര്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങളുടെ ഗുണഫലത്തെ ഒന്നാകെ ഇല്ലാതാക്കുകയാണ്. അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരെ പോലും ലാത്തി കൊണ്ട് തല്ലി ചതയ്ക്കുന്ന പോലീസിനെതിനെ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് വര്‍ഗീസ് ആന്റണി ഫേസ്ബുക്കിലൂടെയുള്ള രോഷ കുറിപ്പില്‍ ആവശ്യപ്പെടുന്നത്.

വര്‍ഗീസ് ആന്റണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

രണ്ട് ദിവസമായി ടൈംലൈനില്‍ നിറയെ പോലീസുകാര്‍ തലങ്ങും വിലങ്ങും മനുഷ്യരെ തല്ലുന്ന ദൃശ്യങ്ങളാണ്. പൊതുസ്ഥലത്ത് വന്നു എന്ന കുറ്റമാണ് മിക്കവാറും എല്ലാവരും ചെയ്തിട്ടുള്ളത്. 144 പ്രഖ്യാപിച്ചയിടങ്ങളില്‍ 5 പേരില്‍ കൂടുതല്‍ കൂട്ടം കൂടരുത് എന്നാണ് ചട്ടം. അങ്ങനെയുള്ളവര്‍ക്കെതിരെ നിയമനപടി എടുക്കാം. (പുറംവഴി ചൂരലിന് തല്ലാം എന്നല്ല) പക്ഷേ, ചിലയിടങ്ങളില്‍ ഒറ്റക്ക് വരുന്നവരേയും രണ്ട് പേരായി വരുന്നവരേയും പോലീസ് ലാത്തികൊണ്ട് പുറത്തിനടിക്കുന്നുണ്ട്. ഈ കുറിപ്പ് വായിക്കുന്നവരില്‍ കൂടുതല്‍ പേരും പുറത്തിറങ്ങുന്നവരുടെ പുറം അടിച്ച് പൊളിക്കണം എന്ന അഭിപ്രായമുള്ളവരായിരിക്കും എന്ന വിചാരത്തോടെ തന്നെയാണ് ഇതെഴുതുന്നത്. നിങ്ങള്‍ ഒരു സാഡിസ്റ്റല്ലെങ്കില്‍ തുടര്‍ന്ന് വായിക്കണം എന്നാണപേക്ഷ.

ഈ നാട് ഒരു ആരോഗ്യ അടിയന്തിരാവസ്ഥയെ നേരിടുകയാണ്. ജനങ്ങള്‍ വീട്ടിലിരിക്കുക തന്നെ വേണം. ഇതിലാര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയില്ല. ചിലരത് പാലിക്കണമെന്നില്ല. അതിനാല്‍ അത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ പോലീസിന് എടുക്കേണ്ടിവരും എന്നുറപ്പാണ്. ലാത്തിച്ചാര്‍ജ് ചെയ്ത് പുറം പൊളിക്കലല്ല പരിഹാരം. ഇവിടെ ക്രമസമാധാന പ്രശ്‌നമൊന്നുമില്ല. ആളുകള്‍ ഒരുമിച്ച് കൂടാതിരിക്കുക എന്നതാണ് വേണ്ടത്. ഈ തല്ലുകൊള്ളുന്നവരില്‍ യഥാര്‍ത്ഥ ആവശ്യത്തിന് പുറത്തിറങ്ങിയ നിരവധിപേരുണ്ടെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. കല്‍ക്കത്തയില്‍ പാല് വാങ്ങാന്‍ ഇറങ്ങിയവനെ പോലീസ് തല്ലിക്കൊന്നു, ഡല്‍ഹിയില്‍ ഡെലിവറി ബോയ്‌സിനെ അടിച്ച് വീഴിച്ചു, മലപ്പുറത്ത് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണേയും ആരോഗ്യപ്രവര്‍ത്തകരേയും തല്ലുന്ന വീഡിയോ വൈറലായി, കര്‍ണാടക അതിര്‍ത്തിയില്‍ തടഞ്ഞിട്ട ആംബുലന്‍സില്‍ ഗര്‍ഭിണി പ്രസവിച്ച വാര്‍ത്തയും ഇന്ന് വായിച്ചു.

കേരളത്തിലെ ലോക്ക് ഡൗണില്‍ നിരത്തുകളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് തടസമൊന്നുമില്ല എന്നായിരുന്നു തിങ്കളാഴ്ച മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞത്. അതേ ദിവസം ചീഫ് സെക്രട്ടറിയും ഇത് പറഞ്ഞിരുന്നു. ചൊവ്വാഴ്ച പ്രധാനമന്ത്രി രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴാണ് സ്വകാര്യ വാഹനങ്ങളും മദ്യം ഉള്‍പ്പെടെയുള്ളവയും അവശ്യ സര്‍വ്വീസ് ലിസ്റ്റില്‍ നിന്നും പുറത്തായത്. ഈ വിധം പലതരം അഭിപ്രായങ്ങളിലൂടെ ആശയക്കുഴപ്പത്തില്‍ ആയവരാണ് ആദ്യദിവസങ്ങളില്‍ മിക്കവാറും റോഡുകളിലിറങ്ങി അടി വാങ്ങിയവര്‍. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങുന്നവരോട് പോലീസ് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. പക്ഷേ കാര്യങ്ങള്‍ ഇപ്പോഴും പഴയപടി തന്നെ. അഴിച്ചുവിട്ട ഭൂതം കുപ്പിയില്‍ കയറാന്‍ വിസമ്മതിക്കുകയാണ്. അതാണ് പോലീസ്. പോലീസിനേക്കൊണ്ട് തല്ലിച്ച് ജനങ്ങളെ നേരെയാക്കിക്കളയാം എന്ന് കരുതുന്നവര്‍ ജനാധിപത്യ രാജ്യമല്ല ഭരിക്കേണ്ടത്. എല്ലാദിവസവും ഭക്തര്‍ക്ക് ആത്മവിശ്വാസം പകരുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്ന ആളാണെങ്കിലും അതങ്ങനെ തന്നെയാണ്. നാടിന്റെ ഭരണം പോലീസിനെ ഏല്‍പ്പിച്ച മട്ടാണ് കാണുന്നത്. ഈ കാടത്തം കണ്‍മുന്നില്‍ കണ്ടിട്ടും പ്രതിപക്ഷം വായില്‍ വിരലിട്ടാണിരിപ്പ്.

കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ തടഞ്ഞ് നിര്‍ത്തി താക്കീതോടെ പറഞ്ഞ് വിടുന്ന വീഡിയോ എടുത്ത് പോലീസുകാര്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തിരുവനന്തപുരത്ത് എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറിയെ പിടിച്ച് ജീപ്പില്‍ കയറ്റി കൊണ്ടുപോകുന്നതിന്റെ വീഡിയോയും പോലീസുകാര്‍ തന്നെ പ്രചരിപ്പിച്ചു. ഈ നാട്ടില്‍ പൊതുപ്രവര്‍ത്തകര്‍ ഒന്നും വീട്ടില്‍ നിന്നും ഇറങ്ങണ്ട എന്നാണോ പിണറായിയുടെ പോലീസ് കരുതുന്നത്? നാട്ടിലെ മൊത്തം കാര്യങ്ങള്‍ തങ്ങള്‍ നോക്കിക്കൊള്ളാമെന്ന് പോലീസുകാര്‍ വിചാരിക്കുന്നുണ്ടെങ്കില്‍ ജനാധിപത്യ ബോധമുള്ളവര്‍ തിരുത്തണം. ആളുകളുടെ വീഡിയോ അനുവാദമില്ലാതെ പകര്‍ത്തി പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുകയും വേണം. ഭക്ഷണം ആവശ്യമുള്ളവര്‍ നേരിട്ട് പറയാന്‍ മടിക്കുമെന്നും അതിനാല്‍ ഫോണ്‍നമ്ബര്‍ കൊടുക്കുമെന്നും പറഞ്ഞപ്പോള്‍ ആത്മാഭിമാനത്തോടുള്ള കരുതലെന്ന് കയ്യടിച്ചവര്‍ പൊതുപ്രവര്‍ത്തകരുടെ അഭിമാനത്തേക്കുറിച്ച് കൂടി വല്ലതും പറയണം. സിപിഎമ്മുകാരുടെ ഗതി ഇതാണെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥയെന്താകും എന്നതാണ് ആലോചിക്കേണ്ടത്.

അഴിച്ചുവിട്ട വേട്ടനായ്ക്കളേപ്പോലെ പോലീസുകാര്‍ നിരപരാധികളെ ആക്രമിക്കുന്നത് സര്‍ക്കാര്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങളുടെ ഗുണഫലത്തെ ഒന്നാകെ ഇല്ലാതാക്കുകയാണ്. ഭക്തന്‍മാര്‍ തോളില്‍ നിന്നും ഇറക്കിയ ശേഷം പിണറായി വിജയനോട് ആരെങ്കിലും ഇക്കാര്യം പറയുമെന്ന് കരുതാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് അമ്മയുടെ കള്ളം; ഡോക്ടറുടെ ഇടപെടലിൽ വെളിച്ചത്തായത് ക്രൂരത: വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് മകൾക്ക് ക്രൂര മർദനം...നെയ്യാറ്റിൻകരയിൽ അമ്മ പിടിയിൽ  (5 minutes ago)

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (2 hours ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (3 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (4 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (4 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (4 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (4 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (4 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (4 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (5 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (5 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (6 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (6 hours ago)

Malayali Vartha Recommends