മാസ്‌കും ഹെല്‍മറ്റും ധരിക്കാതെ യാത്ര ചെയ്ത നഗരസഭാധ്യക്ഷന് പിഴ

നഗരസഭാധ്യക്ഷന് ഹെല്‍മറ്റും മാസ്‌കും ധരിക്കാതെ ബൈക്കില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞ് പിഴയടപ്പിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ് വാഹനം പരിശോധിക്കുന്നതിനിടയിലാണ് ഹെല്‍മറ്റ് ധരിക്കാതെ വന്ന നഗരസഭാധ്യക്ഷന്‍ എന്‍.ശിവദാസനെ തടഞ്ഞത്.
ഇന്നലെ നടന്ന നഗരസഭ ബജറ്റ് യോഗത്തില്‍ പങ്കെടുക്കാനായിരുന്നു യാത്ര.
കെപി റോഡില്‍ പാര്‍ക്ക് ജംക്ഷനില്‍ സിഐയും സംഘവുമാണ് തടഞ്ഞുനിര്‍ത്തിയത്.
മാസ്‌ക് ധരിക്കേണ്ടതിനെപ്പറ്റി സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയിട്ടില്ലെന്ന അധ്യക്ഷന്റെ വിശദീകരണം അംഗീകരിച്ച പൊലീസ് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തി 500 രൂപ പിഴ അടച്ചു.
https://www.facebook.com/Malayalivartha























