ഇനിയും വീട്ടിലിരിക്കാത്തവര്‍ക്കുള്ള സന്ദേശവുമായി ഒരു ഒന്നാം ക്ലാസ് വിദ്യാര്‍ഥി

എന്റെ അമ്മ നഴ്‌സാണ്. നിങ്ങളെ സഹായിക്കുവാന്‍ അമ്മ എന്റെ അടുക്കല്‍ നിന്നും മാറി നില്‍ക്കുകയാണ്. എന്റെ അമ്മയെ സഹായിക്കുവാന്‍ നിങ്ങള്‍ വീട്ടിലിരിക്കണേ...കോവിഡ് 19 വ്യാപനം തടയുന്നതിന് പുറത്തിറങ്ങരുതെന്ന് ദുബായിലുള്ള ജയ്ഡന്‍ ജോര്‍ജിന്റെ അഭ്യര്‍ഥന ഇങ്ങനെയാണ്. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ജയ്ഡന്‍.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അവധിക്കാലം ചെലവഴിക്കുന്നത് കൂട്ടം കൂടിയുള്ള കളികളിലേര്‍പ്പെട്ടതാണ്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ ഒട്ടേറെയാണ്. ഇതെല്ലാം കൊറോണ വൈറസിന്റെ വ്യാപനത്തിന് ഇടയാക്കുമെന്ന് അറിയാമെങ്കിലും എല്ലാവരും നിസ്സാരമായാണ് രോഗത്തെ കാണുന്നത്.
ഇനിയും വീട്ടിലിരിക്കാത്തവര്‍ക്കുള്ള സന്ദേശമാണ് വിദ്യാര്‍ഥിയുടെ ആഹ്വാനം. ദുബായില്‍ ജോലിയുള്ള മല്ലപ്പള്ളി വാഴയില്‍ സഞ്ചു വര്‍ഗീസ് ജോര്‍ജിന്റെയും ഷേര്‍ലിയുടെയും മകനാണ് ജയ്ഡന്‍.
https://www.facebook.com/Malayalivartha























