ഇനി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് സ്റ്റിക്കര്‍

പത്തനംതിട്ട ജില്ലയില്‍ കൊറോണ മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടിനു മുന്നില്‍ സ്റ്റിക്കര്‍ പതിച്ചു തുടങ്ങി.
വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്ന ആളുടെ പേര്, വിലാസം, നിരീക്ഷണത്തില്‍ ഇരിക്കുന്ന കാലാവധി, ചെയ്യേണ്ടത് എന്ത്, ചെയ്യാന്‍ പാടില്ലാത്തതെന്ത്, കുടുംബാംഗങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് പതിക്കുന്ന സ്റ്റിക്കറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
സന്ദര്‍ശകരുടെ വരവ് ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് ഇങ്ങനെയുള്ള വീടുകളുടെ മുമ്പില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നത്.
നിരീക്ഷണത്തിലുളളവര്‍ നിയന്ത്രണം ലംഘിച്ച് പുറത്തുപോകുന്ന നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടതുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
അതിനാല്‍ ജിയോ ഫെന്‍സിംഗ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ജിയോ ഫെന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ നിരീക്ഷണത്തിലുളള വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങുന്ന ഘട്ടത്തില്‍ തന്നെ അധികൃതര്‍ക്ക് വിവരം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























