കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില്‍ ഇയാൾ യാത്ര ചെയ്തു; സെക്രട്ടറിയേറ്റ്, നിയമസഭാ മന്ദിരം തുടങ്ങി ഇയാള്‍ സന്ദര്‍ശിച്ച ഇടങ്ങളുടെ പട്ടിക ; ഇടുക്കിയില്‍ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെ യാത്രാവിവരങ്ങള്‍ അമ്ബരപ്പിക്കുന്നത്

ഇടുക്കിയില്‍ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെ യാത്രാവിവരങ്ങള്‍ അമ്ബരപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില്‍ ഇയാൾ യാത്ര ചെയ്തു. വിപുലമായ സമ്ബര്‍ക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടിക വളരെ നീളമേറിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കൊറോണ ബാധിതന്‍ സഞ്ചരിച്ചു. ഫെബ്രുവരി 29ന് തിരുവനന്തപുരത്ത് എത്തി ഹോട്ടലില്‍ തങ്ങിയ ശേഷം സെക്രട്ടേറിയറ്റ് ധര്‍ണയില്‍ പങ്കെടുത്തു. തുടര്‍ന്ന് കാട്ടാക്കടയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസിലും അവിടെനിന്ന് അമ്ബൂരിയിലേക്ക് സ്കൂട്ടറിലും പോയി. രാത്രി എട്ടരയോടെ തിരുവനന്തപുരത്തെ ഹോട്ടലില്‍ മടങ്ങിയെത്തിയ ശേഷം പത്തരയോടെ കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടുക്കിയിലേക്ക് യാത്രതിരിച്ചു.
പിന്നീടുള്ള ദിവസങ്ങളില്‍ തൊടുപുഴ, പെരുമ്ബാവൂര്‍, മൂന്നാര്‍, എറണാകുളം, മൂവാറ്റുപുഴ, ഷോളയൂര്‍ എന്നിങ്ങനെ യാത്ര ചെയ്ത സ്ഥലങ്ങളുടെ പട്ടിക നീളുകയാണ്. മാര്‍ച്ച് 11ന് തിരുവനന്തപുരത്തെത്ത് വീണ്ടുമെത്തിയ ശേഷം എം.എല്‍.എ ഹോസ്റ്റലില്‍ തങ്ങി. രാവിലെ ആറുമണി മുതല്‍ വൈകിട്ട് മൂന്നുമണി വരെ ഇദ്ദേഹം ഹോസ്റ്റലില്‍ ഉണ്ടായിരുന്നതായി റൂട്ട് മാപ്പില്‍ പറയുന്നു. രാത്രിയോടെ പെരുമ്ബാവൂരിലേക്ക് മടങ്ങി..
സെക്രട്ടറിയേറ്റ്, നിയമസഭാ മന്ദിരം തുടങ്ങി ഇയാള്‍ സന്ദര്‍ശിച്ച ഇടങ്ങളുടെ പട്ടിക നീളമേറിയതാണ്. ഇയാള്‍ സന്ദര്‍ശിച്ചവരില്‍ ഭരണാധികാരികളുണ്ട്, ജനപ്രതിനിധികളുണ്ട്, ഉന്നത ഉദ്യോഗസ്ഥരുണ്ട്, സമൂഹത്തിന്റെ വിവിധ മേഖലകളിലും പെട്ടവരുണ്ട്. എല്ലാവരും ജാഗ്രതയോടെ കഴിയേണ്ട സാഹചര്യത്തില്‍ ഈ സമീപനമാണോ ഒരു പൊതുപ്രവര്‍ത്തകനില്‍നിന്ന് ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
കൊറോണ ഏറെ അകലെയല്ല. അത് വരാതിരിക്കാന്‍ സ്വന്തമായി ആദ്യം ശ്രദ്ധിക്കുകയാണു വേണ്ടത്. അകലം പാലിക്കാന്‍ പറയുമ്ബോള്‍ അടുത്തുനില്ക്കുന്ന രീതിയാണ് പലപ്പോഴും കാണുന്നത്. ഇത് സംസ്കാരസമ്ബന്നമായ കേരള സമൂഹത്തിനു ചേര്‍ന്ന രീതിയല്ല. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ട ഘട്ടത്തില്‍ ചില അനാവശ്യ സമരങ്ങള്‍ കേരളം കണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന് ഇന്ന് നല്ല ദിവസമേയല്ലെന്ന് വാർത്താ സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. 39 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലെ സ്ഥിതി കൂടുതല്‍ ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ഏതു സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങേണ്ടതുണ്ടെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ 34 പേരും കാസര്‍കോട്ടു നിന്നാണ്. രണ്ട് പേര്‍ കണ്ണൂര്‍ ജില്ലക്കാരും. കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഒരോരുത്തര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 164 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാള്‍ക്ക് ഇന്ന് നെഗറ്റീവാണ് ഫലം.
https://www.facebook.com/Malayalivartha























