സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രം നടക്കുന്ന കാര്യമല്ല; കോവിഡ്-19: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലെ സ്ഥിതി കൂടുതല്‍ ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഏതു സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങേണ്ടതുണ്ടെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ 34 പേരും കാസര്‍കോട്ടു നിന്നാണ്. രണ്ട് പേര്‍ കണ്ണൂര്‍ ജില്ലക്കാരും. കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഒരോരുത്തര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 164 ആയി.
അതുകൊണ്ടുതന്നെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗബാധിതര്‍ക്ക് രോഗശാന്തി ഉറപ്പ് വരുത്താനും രോഗം പടരാതെ തടയാനും വലിയ പ്രയത്‌നം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രം നടക്കുന്ന കാര്യമല്ല അത്. കൂട്ടായ പ്രയത്‌നമാണ് വേണ്ടത്. ഇതിനെയെല്ലാ തരണം ചെയ്യാന്‍ നാം നല്ല സാമ്ബത്തികശേഷി നേടേണ്ടതുണ്ട്. അടിയന്തരഘട്ടങ്ങളില്‍ നമുക്ക് ഉപയോഗിക്കാവുന്ന വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയാണ്. നേരത്തെ പ്രളയത്തിന് വേണ്ടിയാണ് നിധി ഉപയോഗിച്ചത്. ഇനി മുതല്‍ കോവിഡ്-19 പ്രതിരോധത്തിനുള്ള ദുരിതാശ്വാസ നിധിയായിട്ടാവും ഇനി അത് പ്രവര്‍ത്തിക്കുക. സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇപ്പോള്‍ സംഭാവന ചെയ്യാം. നിങ്ങളാല്‍ ആവുന്ന സംഭാവനകള്‍ കഴിയുന്ന പോലെ അതിലേക്ക് നല്‍കാം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നമ്മള്‍ കടന്നുപോവുന്ന ആ പ്രതിസന്ധി ഘട്ടം ഒരു പരീക്ഷണഘട്ടമാണ്. ഇതിനെ നമുക്ക് അതിജീവിക്കേണ്ടതുണ്ട്. ലോകത്തെ വലിയ ശക്തികള്‍ പോലും എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്ന അവസ്ഥയാണ് ഇത്. ഇത് നമ്മുടെ മുന്നില്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. ഈ പരീക്ഷണഘട്ടത്തെ കടന്നുപോവേണ്ടതുണ്ട്. നമ്മുടേതായ ഐക്യത്തിലൂടെയാണ് നാം നമ്മുടെ കരുത്ത് പ്രകടിപ്പിക്കേണ്ടത്. പകച്ചുനിന്നിട്ട് കാര്യമില്ല. പകച്ചുനിക്കലല്ല പോംവഴി. രോഗം പടരാതിരിക്കാനുള്ള ജാഗ്രതയാണ് നാം വെച്ചുപുലര്‍ത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























