ലോക്ക്ഡൗണ്‍ സമയത്ത് കാലത്ത് സംസ്ഥാനത്തിന് അകത്തും പുറത്തേക്കും സഞ്ചരിക്കാൻ തടസമില്ല; ചെയ്യേണ്ടത് ഇത്രമാത്രം...

കൊറോണ രോഗവ്യാപനത്തിനെ തടയുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം 21 ദിവസം ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ സാധനങ്ങളുടെ ഗതാഗതത്തിനും ജനങ്ങളുടെ സഞ്ചാരത്തിനും ആവശ്യമായ അനുമതി നല്‍കുന്നതിന് ഇന്‍സിഡെന്റല്‍ കമാന്‍ഡര്‍ ആയി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ നിയോഗിക്കുവാന്‍ ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ഏഴ് താലൂക്കുകളിലെയും തഹസില്‍ദാര്‍മാര്‍, വ്യക്തികള്‍ ആവശ്യപ്പെടുന്ന പക്ഷം അവരുടെ അപേക്ഷയുടെ അര്‍ഹത പരിശോധിച്ച് വ്യക്തിയും ഡ്രൈവറും ക്വാറന്റയിന്‍ നിരീക്ഷണ കാലയളവിലുള്ളവരോ, കോവിഡ് 19 ബാധിതരോ, കോവിഡ് രോഗമുള്ളവരുമായി സമ്ബര്‍ക്കത്തിലോ ഏര്‍പ്പെട്ടവരല്ലായെന്ന് മെഡിക്കല്‍ വകുപ്പ് മുഖാന്തരം ഉറപ്പു വരുത്തിയും വാഹനത്തിന്റെയും ഡ്രൈവറുടെയും ലൈസന്‍സ് മോട്ടോര്‍ വെഹിക്കിള്‍ മുഖേന ഉറപ്പുവരുത്തിയും ജില്ലയില്‍ സഞ്ചരിക്കുന്നതിന് അനുമതിപത്രം ലഭ്യമാക്കാന്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവായി.
അനുമതി പത്രത്തില്‍ പാസ് നല്‍കുന്ന സമയം, യാത്ര ചെയ്യുന്ന തീയതി, പുറപ്പെടുന്ന സ്ഥലം, എത്തിച്ചേരുന്ന സ്ഥലം, യാത്രചെയ്യുന്ന റൂട്ട് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്. വാഹനത്തില്‍ ഡ്രൈവറെ കൂടാതെ ഒരു വ്യക്തി മാത്രമേ പാടുള്ളൂ എന്ന സത്യവാങ്മൂലവും ഡ്രൈവര്‍, വാഹനത്തില്‍ സഞ്ചരിക്കുന്ന വ്യക്തി എന്നിവരുടെ സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളും മൊബൈല്‍ നമ്ബര്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇതിന്റെ പകര്‍പ്പ് താലൂക്കില്‍ സൂക്ഷിക്കും. യാത്ര പൂര്‍ത്തിയാക്കിയ വ്യക്തികള്‍ താലൂക്കില്‍ റിപ്പോര്‍ട്ട് ചെയ്യുകയും തിരികെ വന്ന സമയം രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണ്. വാഹനം ഉപയോഗിച്ച വ്യക്തി, ഡ്രൈവര്‍ എന്നിവര്‍ താലൂക്കില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പക്ഷം തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലും കക്ഷികളുടെ മേല്‍വിലാസമുള്ള പോലീസ് സ്‌റ്റേഷനിലും വിവരം അറിയിക്കേണ്ടതും പോലീസ് അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു.
ലോക്ഡൗണ്‍ ലംഘിച്ചതിനെ തുടര്‍ന്ന് എറണാകുളത്ത് ഇന്ന് 170 പേരെക്കൂടി അറസ്റ്റു ചെയ്തു.119 വാഹനങ്ങള്‍ പിടിച്ചെടുത്തു.179 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും കൂടുതല്‍ ആളുകളെ അറസ്റ്റു ചെയ്തതും എറണാകുളം റൂറലിലാണ്.97 പേരെയാണ് ഇവിടെ അറസ്റ്റു ചെയ്തത്.109 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 67 വാഹങ്ങള്‍ പിടിച്ചെടുത്തതായും റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു.
കൊച്ചി സിറ്റിയില്‍ 70 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.73 പേരെ അറസ്റ്റു ചെയ്തു. 52 വാഹനങ്ങള്‍ പിടിച്ചെടുത്തു.വ്യാജപ്രചരണവുമായി ബന്ധപ്പെട്ട് ഒരു കേസും രജിസ്റ്റര്‍ ചെയ്തു. ൂറല്‍ മേഖലയില്‍ ആലുവ,പെരുമ്ബാവൂര്‍,മൂവാറ്റുപുഴ എന്നീ സബ്ഡിവിഷനിലെ മുഴുവന്‍ സ്റ്റേഷന്‍ പരിധിയിലും 24 മണിക്കൂറും കര്‍ശന പരിശോധന തുടരുകയാണെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു.ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വലിയൊരുവിഭാഗം ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് വീട്ടില്‍ ഇരിക്കുമ്ബോള്‍ ചെറിയ വിഭാഗം ആളുകള്‍ ഇതിനെയെല്ലാം അവഗണിച്ച് പുറത്ത് കറങ്ങി നടക്കുന്നത് അനുവദിക്കില്ലെന്നും എസ് പി കാര്‍ത്തിക് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























