ഇങ്ങനെയാവണം സര്‍... കൊറോണ കാരണമുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം തെരുവിലും മറ്റും കഴിയുന്ന മൃഗങ്ങള്‍ ഭക്ഷണം കിട്ടാതെ അലയേണ്ടി വരുന്ന സാഹര്യത്തിന് പരിഹാരമാകുന്നു; ക്ഷേത്രങ്ങളിലെ കുരങ്ങന്മാര്‍ക്കും ഭക്ഷണം നല്‍കണം

കൊറോണ കാരണമുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം തെരുവിലും മറ്റും കഴിയുന്ന മൃഗങ്ങള്‍ ഭക്ഷണം കിട്ടാതെ അലയേണ്ടി വരുന്ന സ്ഥിതിവിശേഷമാണ് നിലവില്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇത് ഒഴിവാക്കാനായി കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ ഇടപെടുകയാണ്. ലോക്ക്ഡൗണ്‍ മൂലം ജനങ്ങള്‍ പുറത്തിറങ്ങാതെ വന്നതോടെ തെരുവ് നായകളും ക്ഷേത്രങ്ങളില്‍(കാവുകള്‍) വസിക്കുന്ന കുരങ്ങന്മാരും പട്ടിണിയിലാകുന്ന അവസ്ഥ ഒഴിവാക്കാനായി ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ ഇടപെട്ടിരിക്കുന്നത്.
ഭക്ഷണവും വെള്ളവും കിട്ടാതെ അലയുന്ന നായയ്ക്കളും, സമാനമായ സ്ഥിതിയിലാകുന്ന കുരങ്ങുകളെയും സംരക്ഷിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ രംഗത്തിറങ്ങണമെന്നാണ് അദ്ദേഹം നിര്‍ദേശം നല്‍കിയിരിക്കുന്നത്. തെരുവുനായ്ക്കളുടെ കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുമ്‌ബോള്‍, ക്ഷേത്രങ്ങളില്‍ വസിക്കുന്ന കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ ക്ഷേത്ര അധികാരികള്‍ തന്നെ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ കാരണം ജനങ്ങള്‍ ക്ഷേത്രങ്ങളിലേക്ക് എത്താത്തതാണ് കുരങ്ങുകളെ പട്ടിയിലാക്കുന്നത്.മുന്‍പ് ഇവിടങ്ങളിലേക്ക് എത്തുന്ന ഭക്തരാണ് ഇവയ്ക്ക് ഭക്ഷണം നല്‍കിയിരുന്നത്.
ഇന്ന് സംസ്ഥാനത്ത് 39 പേര്‍ക്കുകൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയത് കാസര്‍കോഡ് ജില്ലയിലാണ്. 34 ആണ് കാസര്‍കോട്ടുള്ള കൊറോണ രോഗ ബാധിതരുടെ എണ്ണം. ഇതോടൊപ്പം കണ്ണൂര്‍ തൃശൂര്‍, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളില്‍ ഓരോ ആളുകള്‍ക്ക് വീതവും രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് മാത്രം 112 പേരെ ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സ്ഥിതി ഗുരുതരമാണെന്നും എന്ത് സാഹചര്യവും നേരിടാന്‍ ഒരുങ്ങണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha























