മാസ്‌കിനും സാനിറ്റൈസറുകള്‍ക്കും അമിത വില... മിന്നല്‍ പരിശോധനയില്‍ ഒന്‍പത് സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

മാസ്‌കിനും സാനിറ്റൈസറുകള്‍ക്കും അമിത വില ഈടാക്കിയ ഒന്‍പതു സ്ഥാപനങ്ങള്‍ക്കെതിരെ കേസ്. കോട്ടയത്ത് ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് അമിത വില ഈടാക്കുന്നതായി കണ്ടെത്തിയത്. ഇവരില്‍ നിന്നും 80,000 രൂപ പിഴ ഈടാക്കി. അവശ്യസാധന നിയന്ത്രണ നിയമനുസരിച്ച് മാസ്‌കുകള്‍ക്കും സാനിറ്റൈസറുകള്‍ക്കും 100 മുതല്‍ 150 രൂപാ വരെ കൂട്ടിവാങ്ങിയതായി കണ്ടെത്തി.
300 രൂപ വിലയുള്ള സാനിറ്റൈസര്‍ 400 രൂപയ്ക്കാണ് വിറ്റത്. പായ്ക്ക് ചെയ്ത മുളക്, മല്ലി, മസാലപ്പൊടികള്‍ എന്നിവര്‍ക്കും കൂടുതല്‍ വില ഈടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആദ്യ ദിനമായ ഇന്ന് താക്കീതില്‍ ഒതുങ്ങി. നാളെ മുതല്‍ കര്‍ശന നടപടി ഉണ്ടാവുമെന്ന് കടക്കാര്‍ക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ, റവന്യു, പൊതുവിതരണം എന്നീ വകുപ്പുകള്‍ സംയോജിച്ചായിരിക്കും വരുംദിനങ്ങളില്‍ റെയ്ഡ് നടത്തുക. പരിശോധനകള്‍ക്ക് അസി.കണ്‍ട്രോളര്‍മാരായ എം. സഫിയ, എന്‍.സി സന്തോഷ്, ഇന്‍സ്‌പെക്ടര്‍മാരായ കെ.ബി ബുഹാരി, എം.എം ബിജു, എ.കെ സാബു, വി.സി മനോജ് എന്നിവര്‍ നേതൃത്വം നല്കി.
https://www.facebook.com/Malayalivartha
























