കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിനിലെ ജീവനക്കാര്‍ ക്വാറന്റീനില്‍, തീവണ്ടി ചേര്‍ത്തലയില്‍ യാത്ര അവസാനിപ്പിച്ചു

ഡെറാഡൂണ്‍ - കൊച്ചുവേളി എക്സ്പ്രസ് ഡെറാഡൂണില്‍ നിന്നു റെയില്‍വെയുടെ 11 ജീവനക്കാരുമായി എത്തി ചേര്‍ത്തലയിലെത്തി യാത്ര അവസാനിപ്പിച്ചു.
അതിലുള്ളവരില്‍ 7 മലയാളികളും മറ്റുള്ളവര്‍ ഇതര സംസ്ഥാനക്കാരുമാണ്. മറ്റാരുമില്ലായിരുന്നു. ഇന്നലെ വൈകിട്ടാണ് പ്രത്യേക അനുവാദത്തോടെ ഇവരെത്തിയത്. തുടര്‍ന്ന് ഇവരെ പ്രത്യേക ബസില്‍ വയലാറിലെ സ്വകാര്യ ഹോട്ടലില്‍ ക്വാറന്റീനിലേക്കു മാറ്റി.
ജില്ലാഭരണകൂടം, ചേര്‍ത്തല നഗരസഭ, വയലാര്‍ പഞ്ചായത്ത്, പൊലീസ്, ആരോഗ്യ, അഗ്‌നിരക്ഷാസേന വകുപ്പ് അധികൃതര്‍ എന്നിവരുടെ കടുത്ത കരുതലിലാണു പ്രവര്‍ത്തനങ്ങള്‍.
ക്വാറന്റീന്‍ കാലാവധി കഴിയുവരെ ഇവരുടെ കാര്യങ്ങള്‍ നോക്കുന്നത് വയലാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരിക്കും.
ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനും റെയില്‍വേ സ്റ്റേഷന്‍ പരിസരവും അഗ്‌നിശമന സേന അംഗങ്ങള്‍ അണുവിമുക്തമാക്കി.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ മണിക്കുട്ടന്‍ നേതൃത്വം നല്‍കി. ഈ ട്രെയിന്‍ ഇനി റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കുമ്പോഴേ ഇവിടെ നിന്നു മാറ്റൂ.
https://www.facebook.com/Malayalivartha
























