കോവിഡ് ബാധിതയായ നഴ്‌സ് ഒളിച്ചിരിക്കുന്നുവെന്ന് വ്യാജപ്രചാരണം; കുടുംബത്തിന് ഊരുവിലക്കും അസഭ്യവര്‍ഷവും

കോവിഡ് ബാധിതയായതിനെ തുടര്‍ന്ന്, ദുബായില്‍ ജോലി ചെയ്യുന്ന നഴ്‌സ് ചെങ്ങന്നൂരിലെ വീട്ടില്‍ വന്ന് ഒളിച്ചിരിക്കുന്നുവെന്ന് അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് പ്രായമായ മാതാപിതാക്കള്‍ക്ക് ഊരുവിലക്കും ഫോണിലൂടെ അസഭ്യവര്‍ഷവും.
ചെങ്ങന്നൂര്‍ മംഗലം സെന്റ് തോമസ് മര്‍ത്തോമ്മാ പള്ളിക്കു സമീപം തോന്നില്‍ക്കണ്ടത്തില്‍ ബെന്നി മാത്യുവിനും കുടുംബത്തിനുമാണ് ദുരനുഭവം.
ഒടുവില്‍ മാതാപിതാക്കള്‍, തങ്ങളുടെ മകള്‍ അന്‍സു ടിജു ദുബായില്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് ലൈവ് ആയി വിഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ച ശേഷമാണ് ഭീഷണി കുറഞ്ഞത്.
ഭര്‍ത്താവുമൊത്ത് ദുബായിലുള്ള അന്‍സു, ബെന്നി മാത്യുവിന്റെ രണ്ടു മക്കളിലൊരാളാണ്. ഏപ്രില്‍ 8-ന് അവധിക്ക് നാട്ടിലെത്താന്‍ ഇരിക്കുകയായിരുന്നു അന്‍സുവും ഭര്‍ത്താവും.
ദുബായിലും കോവിഡ് ഭീതിയായതോടെ അവധിക്ക് വരാനാകില്ലെന്ന് അറിയിച്ചിരുന്നു. അപ്പോഴാണ് അന്‍സു കോവിഡ് ബാധിച്ച് വീട്ടില്‍ വന്ന് ഒളിച്ചിരിക്കുകയാണെന്ന് വ്യാജപ്രചാരണം ഉണ്ടായത്.
https://www.facebook.com/Malayalivartha
























