പതിനഞ്ചുകാരനെതിരായ പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരന്റെ കണ്ണില്‍ കമ്പികൊണ്ടു കുത്തി

എയ്ഡ് പോസ്റ്റിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍, പരാതി അന്വേഷിക്കാനെത്തിയപ്പോള്‍ കമ്പി കൊണ്ട് കണ്ണില്‍ കുത്തി.
എയ്ഡ് പോസ്റ്റിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സന്തോഷ് വര്‍ഗീസ് വാളകത്ത് പതിനഞ്ചുകാരനെതിരായ കേസിനെ കുറിച്ച് അന്വേഷിക്കാനാണ് എത്തിയത്.
ഫോണിലൂടെ പരാതി ലഭിച്ചതിനെത്തുടര്‍ന്നാണു വാളകം എയ്ഡ് പോസ്റ്റില്‍ നിന്നുള്ള സംഘം കഴിഞ്ഞദിവസം രാത്രി ഒന്‍പതോടെ ഇരണൂര്‍ ഭാഗത്തെത്തിയത്.
പരാതിയില്‍ പറഞ്ഞിരുന്ന പതിനഞ്ചുകാരന്റെ വീടിന്റെ വാതിലുകളെല്ലാം അടച്ചിട്ടിരുന്നു. പലതവണ വിളിച്ചിട്ടും ആരും വാതില്‍ തുറന്നില്ല.
തുടര്‍ന്ന്, വീട്ടില്‍ ആളുണ്ടോ എന്നു നോക്കുന്നതിനിടെ കണ്ണില്‍ കുത്തേല്‍ക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
സാരമായി പരുക്കേറ്റ ഇദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബാലനെതിരെ കേസെടുത്തു.
https://www.facebook.com/Malayalivartha
























