പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. വേറ്റിനാട് സ്വദേശിനി കൃഷ്ണേന്ദു (19) വിനെയാണ് വാമനപുരം സ്വദേശി ആദര്‍ശ് (26) കൊലപ്പെടുത്തിയത്. ആദര്‍ശിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതില്‍ രോഷാകുലനായാണ് ഭാര്യയെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.സംഭവത്തില്‍ ആദര്‍ശിനെ പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഏറെക്കാലം പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം കഴിഞ്ഞ ജനുവരിയിലായിരുന്നു നടന്നത്. കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha