നാടിനോടും മനുഷ്യനോടുമുള്ള പ്രതിബദ്ധതയ്ക്കും സ്നേഹത്തിനും ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി
ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനുള്ള അഭ്യര്‍ഥന നല്ല നിലയിലാണ് സ്വീകരിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്ന സംഭാവനകള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചത്. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ ലുലു ഗ്രൂപ്പ് ചെയര്‍മാര്‍ എംഎ യുസഫലി 10 കോടി രൂപ വാഗ്ദാനം ചെയ്തു. ആര്.പി ഗ്രൂപ്പ് ചെയര്മാന് രവി പിള്ള 5 കോടി രൂപ നല്‍കുമെന്നും കൊല്ലത്തുള്ള അദ്ദേഹത്തിന്റെ ആശുപത്രിയിലെ സൗകര്യങ്ങള്‍ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാമെന്നും അറിയിച്ചു. മലബാര്‍ ഗോള്‍ഡ് മേധാവി അഹമ്മദ് 2 കോടി രൂപ, കല്ല്യാണ്‍ ജ്വല്ലേഴ്സിന്റെ കല്ല്യണരാമന് 2 കോടി രൂപയും വാഗ്ദാനം ചെയ്തു. അനേകം വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും സഹായം വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്.ഈ പ്രതിസന്ധി ഘട്ടത്തിലും ഇത്രയേറെ ആളുകള്‍ താല്പര്യത്തോടെ രംഗത്ത് വരുന്നത് നാടിനോടും മനുഷ്യനോടുമുള്ള പ്രതിബദ്ധതയും സ്നേഹവും കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha