സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... പൊതുഗതാഗതം തല്‍ക്കാലം ഉണ്ടാവില്ല, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തൊട്ടടുത്ത ജില്ലയില്‍ നിന്ന് സ്വന്തം വാഹനത്തില്‍ ഓഫീസില്‍ വരാം

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുഗതാഗതം തല്‍ക്കാലം ഉണ്ടാവില്ല. അനുവാദമില്ലാതെ സംസ്ഥാനാന്തര യാത്രകള്‍ അനുവദിക്കില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തൊട്ടടുത്ത ജില്ലയില്‍ നിന്ന് ഓഫീസില്‍ വരാം. ഇതിനായി സ്വന്തം വാഹനത്തിലെ യാത്ര അനുവദിക്കും എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് വാഹനപരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തീവ്രബാധിത പ്രദേശങ്ങളില്‍ പരിശോധന അതിശക്തമാക്കും. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുന്നതു സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ബര്‍ ഷോപ്പുകള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറക്കുന്നതിന് നേരത്തെ ഉദേശിച്ചിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട് ഒട്ടേറെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പലയിടങ്ങളില്‍നിന്നുമുണ്ടായി. പലരാജ്യങ്ങളുടെയും അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിദഗ്ധര്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. അതേസമയം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്തുനിന്ന് പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് രണ്ടുലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള സംവിധാനമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതില്‍ കൂടുതല്‍ പേര്‍ തിരിച്ചെത്തിയാലും അവരെയെല്ലാം സ്വീകരിക്കാനും സുരക്ഷിതമായി പാര്‍പ്പിക്കാനുമുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha



























