കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...

കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത് ചെറിയ തട്ടിപ്പുകൾ അല്ല . കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തിലെ ആരോഗ്യമേഖലയില്‍ നടന്നുവന്ന കൊള്ളയുടെയും അഴിമതിയുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൂടിയ വിലയ്ക്ക് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വാങ്ങിക്കൂട്ടിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കോടികളുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്.വെന്റിലേറ്ററുകള്‍, ഡയാലിസിസ് മെഷീനുകള്‍, ഡിജിറ്റല്‍ എക്‌സ്‌റേ,
മാമോഗ്രാം മെഷീനുകള്‍ തുടങ്ങി നിര്‍ദ്ധന രോഗികള്‍ക്ക് ജീവന്‍രക്ഷാ സഹായമാകേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്. പരിപാലനമില്ലാത്തതിനാല്‍ ഇതില്‍ പലതും ഇപ്പോള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ വാങ്ങിക്കൂട്ടിയവയാണിത്. ആരോഗ്യ വകുപ്പ് ഭരിച്ചിരുന്ന രണ്ടു മന്ത്രിമാര്‍ ഇതിന് മറുപടി പറയണം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെകെ ശൈലജയായിരുന്നു ആരോഗ്യമന്ത്രി. രണ്ടാം പിണറായി സര്‍ക്കാരില്‍ വീണാ ജോര്‍ജും. രണ്ടു പേരുടെ കാലത്തും ഖജനാവില്‍ നിന്നും കോടികള്‍ മുടക്കി ഉപകരണം വാങ്ങി.
ഇതെല്ലാം കെട്ടിക്കിടക്കുന്നു. പല ആശുപത്രികളിലും ഉപകരണങ്ങള്‍ ഇപ്പോഴുമില്ല. ഇതിനിടെയാണ് പുതിയ വസ്തുത പുറത്തു വരുന്നത്. കൊടിയ അഴിമതിയുടെ സൂചനയാണ് ഇത്. മുന്‍ മന്ത്രിമാര്‍ ഈ വിഷയത്തിലും മറുപടി പറയേണ്ടതുണ്ട്. ഏതായാലും ആരോഗ്യമന്ത്രി കെ മുരളീധരന്‍ രണ്ടും കല്‍പ്പിച്ചാണ്. കൊള്ള നടത്തിയവര്‍ കുടുങ്ങും.ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മ്മിള മേരി ജോസഫ് സര്‍ക്കാരിന് സമര്‍പ്പിച്ച സമഗ്ര അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ ഗുരുതരമായ അഴിമതി വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ആരോഗ്യമന്ത്രി കെ. മുരളീധരന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ പരിശോധന നടത്തിയത്.
നിരവധി പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍, കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്ത ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഓട്ടോക്ലേവ് മെഷീനുകളും ഉള്‍പ്പെടെയുള്ളവ ഉപയോഗശൂന്യമായി കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പോലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായി വാങ്ങിയ ഉപകരണങ്ങളുടെ അവസ്ഥയും ഇതുതന്നെയാണ്.കെട്ടിക്കിടക്കുന്നവയിൽ പലതും വില കൂടിയ ഉപകരണങ്ങളാണ്. പലതിന്റെയും കവർ പോലും പൊട്ടിച്ചിട്ടില്ല.സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച് വാങ്ങിയ ഉപകരണങ്ങള്‍ക്ക് പുറമെ സ്‌പോണ്‍സര്‍ഷിപ്പ് വഴി ലഭിച്ച
കോടിക്കണക്കിന് രൂപയുടെ വിലകൂടിയ സാധനങ്ങളും ആശുപത്രി സ്റ്റോറുകളില്‍ കട്ടപിടിച്ചിരിക്കുകയാണ്. ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, കമ്മീഷനിംഗ്, ഉപയോഗം, പരിപാലനംഎന്നിവയിലെല്ലാം ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. വ
https://www.facebook.com/Malayalivartha



























