Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്

12 OCTOBER 2026 11:42 PM IST
മലയാളി വാര്‍ത്ത

നെടുമ്പാശ്ശേരിയില്‍ മദ്യലഹരിയില്‍ പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ ദാരുണാന്ത്യം സംഭവിച്ച അപകടമുണ്ടാക്കിയ പ്രതി സുഹൈല്‍ സജീവിനെതിരെ കേസ് എടുക്കണമെന്ന് അപകടത്തില്‍ മരിച്ച കല്‍പറ്റ മടക്കിമല സന്തോഷ് ഭവനില്‍ കെ.വി.ദേവികയുടെ കുടുംബം. നീതിക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കുമെന്ന ഉത്തമ വിശ്വാസം ഉണ്ടെന്നും സന്തോഷ് പറഞ്ഞു.

അപകടം ഉണ്ടാക്കിയ കാര്‍ ഓടിച്ച സുഹൈല്‍ സജീവിനെ കുട്ടികളെ പാര്‍പ്പിക്കുന്ന ജയിലില്‍ ആണ് റിമാന്‍ഡ് ചെയ്തതെന്ന് അറിഞ്ഞു. 19 വയസ്സുള്ളയാളെ ഏങ്ങനെ ഒരു കുട്ടിയായി കാണാനാകും. ഇത്ര വലിയ കുറ്റം ചെയ്തയാളെ കുട്ടികളുടെ ജയിലാണോ ഇടേണ്ടത്. പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്നാണ് കരുതുന്നതെന്നും ദേവികയുടെ പിതാവ് സന്തോഷ് പറഞ്ഞു.

സുഹൈല്‍ മദ്യത്തിനു പുറമേ ലഹരിയും ഉപയോഗിച്ചിരുന്നോ എന്നു സംശയമുണ്ട്. അമിത വേഗത്തില്‍ കാറോടിച്ച സുഹൈല്‍ മൂന്നു കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇല്ലാതാക്കിയത്. സാമ്പത്തികമായി ഏറെ പിന്നാക്കമായ കുടുംബമാണ് ഞങ്ങളുടേത്. സ്ഥലം വിറ്റും വായ്പയെടുത്തും മറ്റുമാണ് ദേവികയെ പഠിപ്പിച്ചത്. മൂന്നുനാലു മാസത്തിനകം ഗള്‍ഫിലേക്ക് പോകാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ദേവിക.

സുഹൈല്‍ സജീവ് മൂന്നു ബാറില്‍ കയറി മദ്യപിച്ചെന്നും മാധ്യമങ്ങളിലൂടെ അറിഞ്ഞു. അതിവേഗത്തിലാണ് സുഹൈല്‍ കാറോടിച്ചതെന്ന് നാട്ടുകാരും പറഞ്ഞു. എന്നാല്‍ സുഹൈലിന്റെ പേരില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തത്. സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം. എല്ലാം വാപ്പച്ചി നോക്കിക്കൊളളും എന്നു സുഹൈല്‍ പറയുമ്പോള്‍ പണത്തിന്റെ ഹുങ്കും ധിക്കാരവുമാണ് പ്രകടമായത്.

ഇനി ആര്‍ക്കും നമ്മുടെ കുടുംബത്തിന്റെ അവസ്ഥ ഉണ്ടാകരുത്. പൊലീസ് ഇതുവരെയും നല്ല രീതിയിലാണ് പെരുമാറിയത്. വീടിന്റെ വിളക്കാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. കോടീശ്വരിയായ അമ്മ മകന് പിറന്നാള്‍ സമ്മാനമായി മകനു നല്‍കിയതാണ് ആഡംബര കാര്‍ എന്നറിഞ്ഞു. നമ്മുടെ മകള്‍ പഠിത്തത്തിലും കലാപരിപാടികളിലും മിടുക്കിയായിരുന്നു. ബിബിഎയും ഏവിയേഷന്‍ കോഴ്‌സും നല്ല നിലയില്‍ പാസായി നല്ല ജോലിക്കു ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്ന് ദേവിയുടെ അമ്മയുടെ സഹോദരന്‍ സന്ദീപും പ്രതികരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (1 hour ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (2 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (2 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (7 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (8 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (8 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (8 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (8 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (8 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (8 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (9 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (9 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (9 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (12 hours ago)

Malayali Vartha Recommends