Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ

13 OCTOBER 2026 07:39 AM IST
മലയാളി വാര്‍ത്ത

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബഞ്ച് ഉത്തരവെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ സി എം ആര്‍ എല്‍ കമ്പനിക്ക് ഏതെങ്കിലും സഹായം ചെയ്തതായി ഇ ഡി കത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പിണറായി വിജയന്‍ ഹര്‍ജിയില്‍ വാദിക്കുകയും ചെയ്യുന്നു. തെളിവുകളും വിവരങ്ങളുമുണ്ടെങ്കില്‍ എഫ് ഐ ആര്‍ ഇടാന്‍ പ്രതികളെ കേള്‍ക്കേണ്ടതുണ്ടോ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്നലെ ചോദിച്ചിരുന്നു.

അപ്പീല്‍ നിലനില്‍ക്കില്ലെന്നും പിണറായി അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് കേസ് എടുത്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയം ചെയ്തു. സിംഗിള്‍ ബഞ്ച് കേസില്‍ പിണറായി അടക്കമുള്ളവര്‍ എതിര്‍ കക്ഷി അല്ലാത്തതിനാല്‍ അപ്പീല്‍ നല്‍കണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് നല്‍കിയ പുതിയ അനുമതി അപേക്ഷയാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുക.
പൊതുതാത്പര്യ സ്വഭാവമുള്ള ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്ന് പിണറായി ഹര്‍ജിയില്‍ വാദിക്കുന്നു.

ഈ വിഷയത്തില്‍ തനിക്കെതിരേ കേസില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണ്. വീണയ്ക്കും എക്സാലോജിക് സൊല്യുഷന്‍സിനും കൊടുത്ത പണം തനിക്ക് നല്‍കിയതാണെന്ന് എങ്ങനെ പറയാനാകും.

ഇ ഡി റിപ്പോര്‍ട്ടില്‍ തനിക്കെതിരേ അഴിമതി തടയല്‍ നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കുന്ന വിവരങ്ങള്‍ ഉണ്ടെന്ന കണ്ടെത്തല്‍ തെറ്റാണ്. പ്രാഥമികാന്വേഷണമില്ലാതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചതും തെറ്റാണെന്ന് പിണറായി വിജയന്‍ ഹര്‍ജിയില്‍ ഉന്നയിക്കുകയും ചെയ്യുന്നു. ‌

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (4 minutes ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (12 minutes ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (28 minutes ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (48 minutes ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (55 minutes ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (1 hour ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (1 hour ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (1 hour ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (2 hours ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (8 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (10 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (10 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (15 hours ago)

Malayali Vartha Recommends