Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വധൂവരന്മാര്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ രണ്ടു പോലീസ് ജീപ്പ് അവിടെ വന്നു നിന്നു. 'അയ്യോ പോലീസ്' എന്ന് കൂടി നിന്നവരില്‍ ആരോ വിളിച്ചു പറഞ്ഞു... സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള വിവാഹമായിരുന്നു. പിന്നെന്താ പോലീസ്? പലരിലും ഉത്ക്കണ്ഠ... പിന്നെ സംഭവിച്ചത് മറ്റൊന്നായിരുന്നു! എറണാകുളം ബിനാനിപുരത്തെ വിവാഹ വീട്ടില്‍ ഇന്നലെ നടന്നത്... കണ്ണ് നനയിച്ച സംഭവം ഇങ്ങനെ...

21 APRIL 2020 10:01 AM IST
മലയാളി വാര്‍ത്ത

More Stories...

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ


സോഷ്യല്‍ മീഡിയയില്‍ ഒരു വിവാഹ ചടങ്ങില്‍ എത്തിയ പോലീസിനെ കുറിച്ചുള്ള പോസ്റ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ശരിക്കും ഞങ്ങളുടെ കണ്ണ് നിറച്ചുവെന്നാണ് ബന്ധുവിന്റെ കുറിപ്പ്. എന്തായാലും പോലീസുകാരുടെ സർപ്രൈസ് ഞെട്ടിച്ചു.


വൈറലായ ആ കുറിപ്പ് ഇങ്ങനെ...

ശരിക്കും നിങ്ങള്‍ ഞങ്ങടെ കണ്ണു നനയിച്ചു. ഭാര്യയുടെ ജ്യേഷ്ഠന്റെ മകളുടെ വിവാഹമായിരുന്നു ഇന്ന് .
ലളിതമായ ചടങ്ങ്. ഉച്ചയോടെ വധൂവരന്മാര്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ രണ്ടു പോലീസ് ജീപ്പ് അവിടെ വന്നു നിന്നു. 'അയ്യോ പോലീസ്' എന്ന് കൂടി നിന്നവരില്‍ ആരോ വിളിച്ചു പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള വിവാഹമായിരുന്നു. പിന്നെന്താ പോലീസ്? പലരിലും ഉത്ക്കണ്ഠ.

ജീപ്പില്‍ നിന്നിറങ്ങി കുറച്ചു പോലീസുകാര്‍ മുറ്റത്തേക്ക് കടന്നു വന്നു. കൂട്ടത്തില്‍ ഒരാള്‍ സ്വയം പരിചയപ്പെടുത്തി. ഞാന്‍ സുധീഷ് കുമാര്‍; ബിനാനിപുരം സിഐ ആണ്. ഇതെന്‍്റെ സഹപ്രവര്‍ത്തകരാണ്. ഇന്ന് ഇവിടത്തെ പെണ്‍കുട്ടിയുടെ വിവാഹമാണന്ന് സ്റ്റേഷനില്‍ അറിയിപ്പു ലഭിച്ചിരുന്നു. വധൂവരന്മാരെ ഒന്ന് കാണാനിറങ്ങിയതാണ് എന്നു പറഞ്ഞതിനു ശേഷം ഒരു പൊതി നല്‍കി. അതൊരു കേക്ക് ആയിരുന്നു.

ഒരു സ്വപ്നമാണോ എന്നു പോലും കൂടി നിന്നിരുന്നവര്‍ക്ക് തോന്നി. സത്യത്തില്‍ ഇന്നു നടന്ന ലളിതമായ വിവാഹത്തെക്കുറിച്ച്‌ ഒരു പോസ്റ്റിടണമെന്നാണ് വിചാരിച്ചത്. പക്ഷെ പോലീസുകാരുടെ ഈ സ്നേഹവായ്പിനെക്കുറിച്ച്‌ സമൂഹത്തോട് പറയാതിരുന്നാല്‍ അതൊരു നന്ദികേടാവും. ഈ കോവിഡ് കാലത്ത് ബിനാനിപുരം സിഐസുധീഷ് സാറും എസ്‌ഐയും മറ്റ് പോലീസ് ഉദ്യോഗസ്ഥരും കാണിച്ച സ്നേഹമസൃണമായ കരുതല്‍ പുതിയൊരു സംസ്കാരത്തെയാണ് സൂചിപ്പിക്കുന്നത്‌.

വധൂവരന്മാരുടെ കൈകളിലേക്ക് നിങ്ങള്‍ കൈമാറിയ അപ്രതീക്ഷിതമായ ആ മധുരം അതേറ്റുവാങ്ങിയപ്പോള്‍
അവരുടെ കണ്ണുകള്‍ മാത്രമല്ല; പരിസരത്തുണ്ടായിരുന്ന ഞങ്ങളുടെ കണ്ണുകളും നിറഞ്ഞിരുന്നു.
സ്നേഹത്തിന് ഇങ്ങനെയും ചില പര്യായങ്ങളുണ്ടെന്ന് കാണിച്ചു തന്ന, അവിചാരിതമായ ഈ അനുഭവം
മനോഹരമായ ഒരു ഓര്‍മ്മയായി ഞങ്ങളത് ഹൃദയത്തില്‍ സൂക്ഷിക്കും.സിഐ യ്ക്കും സഹപ്രവര്‍ത്തകര്‍ക്കും
നന്ദി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (22 minutes ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (31 minutes ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (51 minutes ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (58 minutes ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (1 hour ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (1 hour ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (1 hour ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (2 hours ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (3 hours ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (9 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (11 hours ago)

Malayali Vartha Recommends