കണ്ണൂര്‍ ജില്ലയില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഉത്തരമേഖല ഐ ജി

ജില്ലയില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഉത്തരമേഖല ഐ ജി അശോക് യാദവ്. ജില്ലയില്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ അഞ്ചുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പോലീസ് പിടിച്ചെടുക്കുമെന്നും ഐജി അറിയിച്ചു.
നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലാ അതിര്‍ത്തി സീല്‍ ചെയ്തു. ട്രിപ്പിള്‍ ലോക്ക് സംവിധാനത്തില്‍ മൂന്ന് എസ്പി മാരുടെ കീഴില്‍ കര്‍ശന പരിശോധ ഉണ്ടാകുമെന്നും ഐ ജി അശോക് യാദവ് പറഞ്ഞു.
https://www.facebook.com/Malayalivartha



























