ചൈന വീണ്ടും വിവരങ്ങൾ മറച്ചുവച്ചു; കൊവിഡിൽ വീണ്ടും ഞെട്ടിക്കുന്ന് വെളിപ്പെടുത്തൽ; ആ പ്രതിസന്ധി നേരിടാനൊരുങ്ങി ലോകരാജ്യങ്ങൾ;

ചൈനയിൽ രോഗം ഭേദമാകുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ലക്ഷണങ്ങൾ പ്രകടമാക്കാത്തവരും ലക്ഷണങ്ങൾ ഭേദമായവരും ഇപ്പോഴും പോസിറ്റീവ് ആകുന്നു. ചൈന ഇക്കാര്യങ്ങൾ മറച്ചുവച്ചതാണ് ആരോപണങ്ങൾ ഉയരുന്നത്. വുഹാനിലെ ഡോക്ടർമാർ രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോടു ഇക്കാര്യം വെളിപ്പെടുത്തിയപ്പോഴാണ് ഇത് ചൈന മറച്ചുവച്ച വിവരം അറിയുന്നത്. അതുപോലെതന്നെ ചില സമയം പരിശോധനയിൽ നെഗറ്റീവ് എന്നു കാണിച്ചാലും അടുത്ത പരിശോധനയിൽ പോസിറ്റീവ് എന്നും കാണിക്കാറുണ്ട്. 70 ദിവസങ്ങൾക്കുശേഷം നടത്തിയ പരിശോധനയിലും പോസിറ്റീവ് ഫലം കണ്ടതായും ഡോക്ടർമാർ പറയുന്നു. 5060 ദിവസങ്ങൾക്കുശേഷം നടത്തിയ പരിശോധനകളിലും ഇതു കാണിക്കാറുണ്ടെന്നും റിപ്പോർട്ടുണ്ട്.
വൈറസിനെ നിയന്ത്രണവിധേയമാക്കിയ പല രാജ്യങ്ങളും ലോക്ഡൗൺ ഇളവുചെയ്ത് വീണ്ടും പ്രവർത്തനം തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് ഭീഷണിയുയർത്തി ഈ റിപ്പോർട്ട് വരുന്നത്. നിലവിൽ 14 ദിവസം ഐസലേഷനാണ് ആഗോളതലത്തിൽ നിർദേശം നൽകിയിരിക്കുന്നത്. അതേസമയം, പുതിയ പ്രതിസന്ധിയെക്കുറിച്ച് ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ പട്ടികയിൽ എത്രപേർ പെട്ടിട്ടുണ്ടെന്നും ചൈനീസ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ആശുപത്രികളിൽനിന്നു കിട്ടിയ വിവരങ്ങളും മറ്റു മാധ്യമങ്ങളിൽ വന്ന വിവരങ്ങൾ വച്ച് ഇത്തരത്തിലെ ഡസൻകണക്കിന് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ദക്ഷിണ കൊറിയയിൽ ആയിരത്തിലധികം പേർ നാലാഴ്ചയിൽ അധികമായി പോസിറ്റീവ് ആയി തുടരുകയാണ്. ഇറ്റലിയിലും ഒരു മാസത്തിലധികമായി പോസിറ്റീവ് ആയി തുടരുന്ന ആളുകളുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. രോഗ ലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും ഇവരിൽനിന്ന് രോഗം പകരുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതിനാൽത്തന്നെ ഇപ്പോഴും ഇവരെയെല്ലാം ഐസലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. ഇങ്ങനെ കഴിയുന്നവർക്കുണ്ടാകുന്ന മാനസിക പ്രയാസങ്ങൾ ലഘൂകരിക്കാൻ ചൈന സൈക്കോളജിക്കൽ കൗൺസിലർമാരെ ഇത്തരം ഐസലേഷൻ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha

























