അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്

കസ്റ്റഡിയിലിരിക്കെ സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചതുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസും സി.ജെ.പി നേതാക്കളും തമ്മില്‍ കടുത്ത വാക്പോര് മുറുകുന്നു. കസ്റ്റഡിയിലുള്ള അഭിജിത് ദീപ്കെയെ മുത്തശ്ശിയുടെ വിയോഗം അറിയിക്കുന്നതിന്റെ ഔദ്യോഗിക വീഡിയോ ദൃശ്യങ്ങള്‍ ഡല്‍ഹി പോലീസ് പുറത്തുവിട്ടു. എന്നാല്‍ പോലീസ് അനുചിതമായാണ് മരണവിവരം കൈമാറിയതെന്നും, അഭിജിത്തിന് തന്റെ മാതാപിതാക്കളോട് ഫോണില്‍ സംസാരിക്കാന്‍ യാതൊരുവിധ അനുവാദവും ഉദ്യോഗസ്ഥര്‍ നല്‍കിയില്ലെന്നും സി.ജെ.പി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
അതേസമയം, അഭിജിത്തിന് മുത്തശ്ശിയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള എല്ലാവിധ സഹായങ്ങളും പോലീസ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഡല്‍ഹി ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ നേഹ യാദവ് വ്യക്തമാക്കി. നാട്ടിലേക്കുള്ള വിമാനയാത്രാ സൗകര്യവും കുടുംബവുമായി ബന്ധപ്പെടാന്‍ ഫോണ്‍ ചെയ്യാനുള്ള സൗകര്യവും പോലീസ് വാഗ്ദാനം ചെയ്തുവെന്നാണ് ഡി.സി.പിയുടെ വിശദീകരണം.
സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്കെയുടെ മുത്തശ്ശിയുടെ മരണവിവരം ലഭിച്ചയുടന്‍ തന്നെ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സമീപിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയായിരുന്നു. മാതാപിതാക്കളോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും അദ്ദേഹം അത് നിരസിക്കുകയാണുണ്ടായതെന്ന് ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ നേഹ യാദവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
എന്നാല്‍ ഡല്‍ഹി പോലീസിന്റെ ഈ വാദങ്ങളെ അഭിജിത് ദീപ്കെ കനത്ത ഭാഷയില്‍ തള്ളിക്കളഞ്ഞു. നാഗ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. പലതവണ അഭ്യര്‍ത്ഥിച്ചിട്ടും ഡല്‍ഹി പോലീസുകാര്‍ തനിക്ക് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയില്ലെന്നും, തന്റെ അഭിഭാഷകനുമായി പോലും ബന്ധപ്പെടാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുത്തശ്ശിയുടെ മരണവിവരവും സംസ്‌കാര ചടങ്ങുകളുടെ സമയവും കൃത്യസമയത്ത് അറിയിച്ചതായും, വീട്ടിലേക്ക് പോകാനുള്ള യാത്രാസൗകര്യങ്ങള്‍ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തതായും ഡി.സി.പി അറിയിച്ചു. എവിടേക്കും യാത്ര ചെയ്യാനായി ബസോ വിമാനമോ മറ്റ് യാത്രാസൗകര്യങ്ങളോ ഒരുക്കാമെന്നും ഔദ്യോഗിക ഫോണിലൂടെ കുടുംബത്തെ വിളിക്കാമെന്നും ഉദ്യോഗസ്ഥന്‍ പറയുന്നതായി ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ഇപ്പോള്‍ പിതാവിനോട് സംസാരിക്കാനാകില്ലെന്ന് ദീപ്കെ മറുപടി നല്‍കിയതായും പോലീസ് വ്യക്തമാക്കി.
എന്നാല്‍ പോലീസിന്റെ വാദങ്ങള്‍ ദീപ്കെ പൊളിച്ചടുക്കി. പോലീസ് മരണവിവരം അറിയിച്ചപ്പോള്‍ ഗ്രാമത്തിലുള്ള ബന്ധുവിനെ വിളിക്കാന്‍ രണ്ട് മിനിറ്റ് ഫോണ്‍ ചോദിച്ചെങ്കിലും നല്‍കാന്‍ തയ്യാറായില്ല. പകരം നമ്പര്‍ പറയാന്‍ ആവശ്യപ്പെട്ടെങ്കിലും നമ്പര്‍ കാണാതെ അറിയാമോ എന്ന് പോലീസ് നോക്കിയില്ല. നിയമപ്രകാരം അഭിഭാഷകനെ വിളിക്കാനുള്ള അവകാശവും നിഷേധിച്ചു. പുലര്‍ച്ചെ മൂന്നരയ്ക്കാണ് വിവരങ്ങള്‍ പറയാനെത്തിയത്. ഇത് എന്ത് നിയമനടപടിയാണെന്ന് അദ്ദേഹം ചോദിച്ചു.
ഡല്‍ഹിയിലെ പോലീസുകാര്‍ യൂണിഫോമിട്ട ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്നും, ആഭ്യന്തരമന്ത്രി അമിത് ഷായാണ് അവരെ ഗുണ്ടകളാക്കി മാറ്റിയതെന്നും ദീപ്കെ ആഞ്ഞടിച്ചു. താന്‍ യാതൊരു ബോണ്ടിലും ഒപ്പുവെച്ചിട്ടില്ലെന്നും, അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും ഭീഷണികള്‍ക്ക് മുന്നില്‍ ഒരിക്കലും വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നൂറുതവണ വേണമെങ്കിലും ജയിലില്‍ അടച്ചോളൂ, ഈ ഏകാധിപത്യ ഭരണകൂടത്തെ ഭയക്കുന്നില്ലെന്നും അതിന്റെ അന്ത്യം കുറിക്കാന്‍ തെരുവിലിറങ്ങുമെന്നും അദ്ദേഹം നാഗ്പൂരില്‍ പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ എസ്.എഫ്.ഐ നടത്തിയ സമരത്തില്‍ നേതാക്കള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് കേരളത്തിലും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കൊല്ലത്ത് എസ്.എന്‍ കോളേജിന് മുന്നില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. മാര്‍ച്ചിന്റെ തുടക്കത്തില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായെങ്കിലും നിലവില്‍ സ്ഥിതി ശാന്തമാണ്. പാലക്കാട് റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ എസ്.എഫ്.ഐ പ്രകടനത്തിലും സംഘര്‍ഷമുണ്ടായി. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ പിന്‍വാങ്ങാതിരുന്നതിനെ തുടര്‍ന്ന് പോലീസ് ബലം പ്രയോഗിക്കുകയും, പ്രവര്‍ത്തകരെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























