ഒരു വിജിലന്‍സ് അന്വേഷണം ആയിരുന്നു പ്രതീക്ഷിച്ചത്. ഇതിപ്പോ വധഭീഷണിയിലൊതുങ്ങുമോ അതോ രണ്ടും ഓരോ പ്ലേറ്റ് പോരുമോ..?; എല്‍ദോസ് കുന്നപ്പിള്ളി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പത്രസമ്മേളനം നടത്തിയതിന് പിന്നാലെ തനിക്ക് വധ ഭീഷണി വന്നതായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിപിക്ക് നല്‍കിയ പരാതിയുടെ ചിത്രം അടക്കമാണ് അദ്ദേഹം കുറിപ്പിട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകള്‍ സ്പ്രിംക്ലര്‍ സി.ഇ.ഒയുമായി ന്യൂജഴ്സിയില്‍ വച്ച് ആറ് തവണ കൂടിക്കാഴ്ച നടത്തി. ഇതേക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോ വീണയോ പ്രതികരിക്കട്ടെ. അല്ലെങ്കില്‍ മുഖ്യമന്ത്രി അന്വേഷിക്കട്ടെ. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും എംഎല്‍എ പറഞ്ഞു.
'ഞാന്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ എനിക്കെതിരെ ഒരു വിജിലന്‍സ് അന്വേഷണം ആയിരുന്നു പ്രതീക്ഷിച്ചത്. ഇതിപ്പോ വധഭീഷണിയിലൊതുങ്ങുമോ അതോ രണ്ടും ഓരോ പ്ലേറ്റ് പോരുമോ..?' അദ്ദേഹം കുറിച്ചു.
https://www.facebook.com/Malayalivartha

























