ആശങ്ക ഏറുന്നു;ബുധനാഴ്ച കോവിസ് സ്ഥിരീകരിച്ച ഏഴില്‍ അഞ്ചു പേര്‍ക്കും വൈറസ് ബാധ കണ്ടെത്തിയത് നിരീക്ഷണ കാലാവധിക്ക് ശേഷം

ബുധനാഴ്ച കോവിസ് സ്ഥിരീകരിച്ച ഏഴില്‍ അഞ്ചു പേര്‍ക്കും വൈറസ് ബാധ കണ്ടെത്തിയത് നിരീക്ഷണ കാലാവധിക്ക് ശേഷം. നാലുപേര്‍ ദുബൈയില്‍നിന്ന് വന്നവരാണ്. ഇവര്‍ വിമാനമിറങ്ങിയത് മാര്‍ച്ച് 19, 20, 22 തീയതികളിലാണ്. ഒരാള്‍ ഡല്‍ഹിയില്‍നിന്ന് വന്ന യുവതിയാണ്. മാര്‍ച്ച് 20ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട ഇവര്‍ കണ്ണൂരിലെത്തിയത് 22നാണ്. അതുകൊണ്ടുതന്നെ നിരീക്ഷണ കാലാവധിക്ക് ശേഷം സ്ഥിതീകരിച്ചതിൽ ആശങ്ക ഉയരുന്നു.
എല്ലാവരിലും വൈറസ് ബാധ കണ്ടെത്തിയത് ഒരു മാസം തികയുമ്ബോഴാണ് എന്നതും ആശങ്കക്ക് വഴി വക്കുന്നു. വൈറസ് അകത്ത് കടന്നാല്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്ന നിരീക്ഷണ കാലാവധി 28 ദിവസമാണ്. ഈ കാലാവധിയും കടന്നാണ് പലരിലും കോവിഡ് സ്ഥിരീകരിക്കുന്നത്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച ഒമ്ബത് പേര്‍ക്കും വൈറസ് ബാധ കണ്ടെത്തിയത് 28 ദിവസ നിരീക്ഷണ കാലാവധി ക്ക് ശേഷമാണ്. കണ്ണൂര്‍ ജില്ലയില്‍ കോവിഡ് കേസുകളുടെ എണ്ണം കുറവില്ലാതെ തുടരുകയാണ്. ബുധനാഴ്ചയും സംസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ജില്ലയിലാണ്. നാലുപേര്‍ വിദേശത്തുനിന്നും ഒരാള്‍ ഡല്‍ഹിയില്‍നിന്നും എത്തി. രണ്ടുപേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
.
https://www.facebook.com/Malayalivartha

























