Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട്​ ജില്ലയില്‍ കോവിഡ്​ സ്​ഥിരീകരിച്ച വിളയൂര്‍ സ്വദേശിയുടെ റൂട്ട്​മാപ്പ് പുറത്തുവിട്ടു

22 APRIL 2020 11:06 PM IST
മലയാളി വാര്‍ത്ത

More Stories...

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു

പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം

പാലക്കാട്​ ജില്ലയില്‍ കോവിഡ്​ സ്​ഥിരീകരിച്ച വിളയൂര്‍ സ്വദേശിയുടെ റൂട്ട്​മാപ് ജില്ല ഭരണകൂടം പുറത്തുവിട്ടു. കോളജ് അടച്ചതോടെ, മാര്‍ച്ച്‌ 19ന് വീട്ടിലെത്തിയ ഇദ്ദേഹം ഏപ്രില്‍ എട്ട്​ വരെ കൂരച്ചിപ്പടിയിലെ ഗ്രോസറി ഷോപ്, രണ്ട് ചിക്കന്‍ സ്​റ്റാള്‍, വീടിനടുത്തുള്ള വായനശാല എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചു. ഏപ്രില്‍ ഒമ്ബതിന് സ്വന്തം സ്കൂട്ടറില്‍ തിരുവേഗപ്പുറയിലെ എം.എസ് ക്ലിനിക്കിലേക്ക്​ അമ്മയോടൊപ്പം പോയി. ഒന്നര മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചു.

തുടര്‍ന്ന് തിരുവേഗപ്പുറയിലെ പെട്രോള്‍ പമ്ബില്‍ പോയി. പിന്നീട് കൂരാച്ചിപ്പടിയിലെ റേഷന്‍ കടയിലും കാനറ ബാങ്ക് എ.ടി.എമ്മിലും അടുത്തുള്ള ഫ്രൂട്ട് സ്​റ്റാളിലും പോയി. 10, 11 തീയതികളില്‍ കൂരാച്ചിപ്പടിയിലെ ഗ്രോസറി ഷോപ്​, ലൈബ്രറി, ബാര്‍ബര്‍ ഷോപ് എന്നിവ സന്ദര്‍ശിച്ചു. 12ന്​ ചെറിയതോതില്‍ പനിയും തലവേദനയും ആരംഭിച്ചു. 13ന്​ രാത്രി എട്ടിന്​ എടപ്പലത്തെ സ്വകാര്യ ക്ലിനിക്കില്‍ പോയി. അവിടത്തെ സ്​​റ്റാഫ് നഴ്​സാണ് ഇയാളുടെ താപനില പരിശോധിച്ചത്. 15 മിനിറ്റോളം ആശുപത്രിയില്‍ ചെലവഴിച്ചു.

ഏപ്രില്‍ 16ന്​ രാത്രി 8.30ന് എടപ്പലത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ വീണ്ടും പോയി ലാബ് ടെസ്​റ്റുകള്‍ ചെയ്തു. മരുന്ന് വാങ്ങി തിരിച്ചെത്തി. 45 മിനിറ്റോളം അവിടെ ചെലവഴിച്ചു. ഏപ്രില്‍ 17, 18 തീയതികളില്‍ വീട്ടില്‍ തന്നെയായിരുന്നു. ഒരുദിവസം ഇ.എം.എസ് ആശുപത്രിയിലേക്ക് മാറ്റിയ അമ്മയെ കാണാന്‍ പോയി. സ്വന്തം ടൂവീലറിലായിരുന്നു യാത്ര. ഈ രണ്ടുദിവസവും ഇദ്ദേഹത്തി​​​െന്‍റ സുഹൃത്തുക്കള്‍ വീട്ടിലെത്തിയിരുന്നു.

ഏപ്രില്‍ 19ന് രാവിലെ 8.30ന്​​ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തി. രാത്രി ഒമ്ബത്​ മുതല്‍ 10.15 വരെ വീട്ടിലേക്ക് മടങ്ങി. അന്ന്​ തന്നെയാണ്​ ഇയാളുടെ അമ്മ മഞ്ചേരിയില്‍ മരിച്ചത്. അമ്മയുടെ പരിശോധനാഫലം നെഗറ്റിവായിരുന്നതിനാല്‍ രാത്രി മൃതദേഹം വീട്ടിലെത്തിച്ച്‌​ സംസ്കരിച്ചു. സംസ്‌കാരച്ചടങ്ങില്‍ പ്രത്യേക അനുമതിയോടെ യുവാവിനെ പങ്കെടുപ്പിച്ചു.

ആംബുലന്‍സില്‍ ഡ്രൈവര്‍ക്ക് ഒപ്പം സുരക്ഷ വസ്​ത്രം ധരിച്ചാണ് എത്തിയത്. ഏകദേശം 50 പേര്‍ ഈ സമയം ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. 10.15ന് വീണ്ടും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്‌​ പരിശോധനക്കായി സ്രവം എടുത്തു. 20ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷനില്‍ നിരീക്ഷണം തുടര്‍ന്നു. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് 21ന് പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

ഹോട്ട്​സ്​പോട്ട്​ മേഖലയായി പ്രഖ്യാപിച്ച വിളയൂര്‍ പഞ്ചായത്തിലേക്കുള്ള പ്രവേശനവും അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും വിലക്കിയിട്ടുണ്ട്​. കോവിഡ്​ സ്​ഥിരീകരിച്ച യുവാവ് ചികിത്സക്ക് പോയ എടപ്പലം, തിരുവേഗപ്പുറ ക്ലിനിക്കുകള്‍ അടച്ചു.

യുവാവി​​​െന്‍റ പിതാവ്​ ജോലി ചെയ്യുന്ന കൊപ്പം സഹകരണ ബാങ്കി​​​െന്‍റ നടുവട്ടം ശാഖ ഉള്‍പ്പെടെ ഏഴ്​ ശാഖകളും അടച്ചു. ബാങ്ക് ജീവനക്കാര്‍ ഞായറാഴ്ച കോവിഡ്​ ബാധിതനായ യുവാവി​​​െന്‍റ അമ്മയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.

യുവാവുമായി നേരിട്ട് സമ്ബര്‍ക്കത്തിലേര്‍പ്പെട്ട പിതാവ്, സഹോദരി, സഹോദരിയുടെ ഭര്‍ത്താവ്, മക്കള്‍, അമ്മയുടെ സഹോദരി, അടുത്ത സുഹൃത്ത്, വീട്ടിലെ സഹായി, അയല്‍ വീട്ടുകാര്‍, അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനത്തി​​​െന്‍റ ഡ്രൈവര്‍, മുടിവെട്ടിയ ബാര്‍ബര്‍, ഭക്ഷണം എത്തിച്ച അയല്‍വാസി തുടങ്ങി 13 പേരെ കൂടുതല്‍ പരിശോധനക്കായി ആരോഗ്യവകുപ്പ് ഒറ്റപ്പാലത്തേക്ക് കൊണ്ടുപോയി.

വിളയൂര്‍ കൂരാച്ചിപ്പടിയിലെ വിവിധ കടകളും ബാങ്കും യുവാവി​​​െന്‍റ വീടും പെരിന്തല്‍മണ്ണ അഗ്നിശമന സേനയും ബാങ്കി​​​െന്‍റ കൊപ്പം, നടുവട്ടം, തിരുവേഗപ്പുറ ശാഖകളും ഷൊര്‍ണൂര്‍ അഗ്നിശമനസേനയും അണുവിമുക്തമാക്കി.

ഇയാളുടെ വീട്ടില്‍ പല സമയങ്ങളിലായി വന്നുപോയ നൂറോളം പേരെ ക്വാറന്‍റീനിലാക്കിയിട്ടുണ്ട്. വീട്ടിലെത്തിയ വിളയൂര്‍ പഞ്ചായത്തിലുള്ളവര്‍ക്ക്​ പുറമെ എടയൂര്‍, പുലാമന്തോള്‍ പഞ്ചായത്തുകളിലെ ബന്ധുക്കളും താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന പൊതുപ്രവര്‍ത്തകരും ക്വാറന്‍റീനിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (22 minutes ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (30 minutes ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (37 minutes ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (1 hour ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (2 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (2 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (3 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (3 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (4 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (4 hours ago)

Malayali Vartha Recommends