ലോക്ഡൗണ്‍ നടപ്പാക്കിയ 45 ദിവസം സേവനമനുഷ്ഠിച്ച പൊലീസുകാര്‍ക്ക് ഫീഡിങ് ചാര്‍ജ്, റിസ്ക് അലവന്‍സ്; 126 കോടി അനുവദിക്കാന്‍ ശുപാര്‍ശ

കൊറോണയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടത്തിവരുന്ന ലോക്ഡൗണ്‍ ഫലപ്രദമാക്കാന്‍ കര്‍മനിരതരായ പൊലീസുകാര്‍ക്ക് അലവന്‍സും മറ്റ് ആനുകൂല്യങ്ങളും നല്കാന് 126 കോടി അനുവദിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ശിപാര്‍ശ. ലോക്ഡൗണ്‍ നടപ്പാക്കിയ 45 ദിവസം സേവനമനുഷ്ഠിച്ച പൊലീസുകാര്‍ക്ക് ഫീഡിങ് ചാര്‍ജ്, റിസ്ക് അലവന്‍സ് ഇനത്തില്‍ 125,94,60,000 രൂപ അനുവദിക്കണമെന്ന് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച ശിപാര്‍ശയില്‍ ഡി.ജി.പി ആവശ്യപ്പെട്ടു. ശിപാര്‍ശയില്‍ ധന വകുപ്പ് നിലപാട് നിര്‍ണായകമാണ്.
ഫീഡിങ് ചാര്‍ജ് 250 ഉം റിസ്ക് അലവന്‍സ് 300 ഉം ഉള്‍പ്പെടെ നിത്യേന 550 രൂപ വീതം 45 ദിവസം ഓരോ പൊലീസുകാരനും നല്‍കണം. കേരള പൊലീസ് 39,096, ആംഡ് ബറ്റാലിയന് 6,344, സ്പെഷല്‍ ബ്രാഞ്ച് 922, ക്രൈംബ്രാഞ്ച് 2,224, ടെലികമ്യൂണിക്കേഷന്‍ 848, ക്രൈം റെക്കോഡ്സ് ബ്യൂറോ 94, പൊലീസ് ട്രെയിനിങ് കോളജ് 50, പൊലീസ് ആസ്ഥാനം 75, വിജിലന്‍സ് 677, മന്ത്രിമാരുടെ സുരക്ഷാ ജീവനക്കാര്‍ 230, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ 296, ക്യാമ്ബ് ഫോളോവേഴ്സ് 298, ടെക്നിക്കല്‍ ജീവനക്കാര്‍ 126, റിസര്‍വ് 5246 എന്നിങ്ങനെ 56,526 പൊലീസുകാര്‍ക്കാണ് തുക അനുവദിക്കേണ്ടത്.
മിനിസ്റ്റീരിയല്‍, ടെക്നിക്കല്‍, ക്യാമ്ബ് ഫോളോവേഴ്സ് എന്നിവര്‍ക്ക് ഫീഡിങ് ചാര്‍ജ് മാത്രം ലഭ്യമാക്കണമെന്നാണ് ശിപാര്‍ശ. തമിഴ്നാട് ഉള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ ഡ്യൂട്ടിയിയില് പൊലീസുകാര്‍ക്ക് പ്രത്യേക അലവന്‍സ് അനുവദിച്ചിരുന്നു. ഇതേ ആവശ്യം ആരോഗ്യ, ഫയര്‍ഫോഴ്സ് ജീവനക്കാരും ഉയർത്തുന്നുണ്ട്.
https://www.facebook.com/Malayalivartha

























