പബ്ജിയും, കഞ്ചാവും, സിനിമയും ആ അരും കൊലക്ക് ഇവര പ്രേരിപ്പിച്ചത്; കഞ്ചാവ് കേസില്‍ പ്രതികള്‍; വീണാജോര്‍ജ്ജ് എംഎല്‍എ യുടെ വീട്ടില്‍ നടന്ന മോഷണം; ആ നെഞ്ചുപൊള്ളിക്കുന്ന വാര്‍ത്തക്കുപിന്നില്‍;

കൊടുമണില്‍ പതിനാറു വയസ്സുകാരനെ സമപ്രായക്കാര്‍ രണ്ടു പേര്‍ ചേര്‍ന്ന് കളിക്കിടെ കൊലപ്പെടുത്തിയത് പൊള്ളിക്കുന്ന വാര്‍ത്തയാണ്. ജീവന്‍ എടുക്കും വിധത്തിലുള്ള വൈരാഗ്യവും അക്രമവും ഈ ചെറു പ്രായത്തില്‍ എങ്ങനെ വന്നുള്ളത് ഏവരുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന ഒന്നാണ്. കൊലപ്പാതകം മുന്‍ വൈരാഗ്യം മൂലമെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇത് അടങ്ങാത്ത പ്രതികാരത്തില്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് എന്നുള്ളതാണ് ഞെട്ടിക്കുന്ന വസ്തുക. ഈ പ്രായത്തില്‍ കയ്യബന്ധം സംഭവിക്കാം ഈ വാര്‍ത്ത പുറത്തുവന്നപ്പോള്‍ എല്ലാവരും കരുതിയതും അങ്ങനെതന്നെയാണ്. പക്ഷേ ഇതിനുള്ള കാരണമാണ് ഞെട്ടിക്കുന്നത്. സുഹൃത്തുക്കളായ മൂവരും ചേര്‍ന്ന് മൊബൈല്‍ ഫോണില്‍ പബ്ജി ഗെയിം കളിക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇങ്ങനെ കളിക്കുന്നതിനിടെ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് ഈ കൊലപാതകത്തിന് കാരണവും. വിദ്യാര്‍ഥികളില്‍ നിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ സൂചനകള്‍. പക്ഷേ കൊലപാതകത്തിനു പിന്നില്‍ ലഹരി വസ്തുക്കളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉണ്ടെന്നുള്ളകാര്യവും പൊലീസ് തള്ളിക്കളയുന്നില്ല. ഇവര്‍ സുഹൃത്തുക്കളായിരുന്നു. ഇവരുടെ കൊടുക്കല്‍ വാങ്ങല്‍ സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, ഇതിനിടയില്ട ചീറ്റിങ്ങ് ഉണ്ടായി... എന്നിങ്ങനെയൊക്കെ കുട്ടികള്‍ പറയുന്നതെന്നാണ് പത്തനംതിട്ട എസ്പി കെ.ജി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം കഞ്ചാവ് കേസില്‍ പ്രതികളായതിന്റെ പേരില്‍ ഇവരെ പല തവണ സ്‌കൂളില്‍ നിന്നും താക്കീത് ലഭിച്ചിരുന്നതായും വീണാജോര്‍ജ്ജ് എംഎല്‍എ യുടെ വീട്ടില്‍ നടന്ന മോഷണക്കേസില്‍ പ്രതികളുമായിരുന്നതായും വാര്‍ത്തകളുണ്ട്. ഈ കുട്ടികള്‍ രണ്ടു വര്‍ഷം മുമ്ബ് എംഎല്‍എ വീണാജോര്‍ജ്ജിന്റെ വീട്ടില്‍ നിന്ന് സിസിടിവിയായിരുന്നു മോഷ്ടിച്ചത്. മോഷണം ക്യാമറയില്‍ പതിഞ്ഞതിനാലാണ് ഇവര്‍ അന്ന് പിടിയിലായത്.
കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ്ജ് മൗണ്ട് സ്‌കൂളില്‍ അഖിലിനൊപ്പം ഒമ്ബതാം ക്ളാസ്സ് വരെ പഠിച്ചവരായ ഇരുവരെയും കഞ്ചാവ് കേസില്‍ പ്രതിയായതിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടതോടെ സെന്റജോര്‍ജ്ജ് മൗണ്ട് സ്‌കൂളില്‍ നിന്നും പുറത്താക്കി. ഈ സ്‌കൂളില്‍ നിന്നും പോയ പ്രതികള്‍ പിന്നീട് പഠിച്ചത് അങ്ങാടിക്കല്‍ സ്‌കൂളിലാണ്. അവിടെയും കഞ്ചാവ് കേസില്‍ പിടിക്കപ്പെടുകയും പലതവണ സ്‌കൂള്‍ അധികൃതര്‍ താക്കീത് ചെയ്യുകയുമുണ്ടായി. ഒമ്ബതാം ക്ളാസ്സ് വരെ ഒരുമിച്ച് പഴയ സ്‌കൂളില്‍ ഒപ്പം പഠിച്ചിരുന്നതിനാല്‍ അഖിലുമായി ഇവര്‍ സൗഹൃദം തുടര്‍ന്നിരുന്നു. അടുത്തിടെ അഖില്‍ പ്രതികളില്‍ ഒരാളുടെ വിലകൂടിയ ഷൂസ് കടം വാങ്ങിയിരുന്നു പകരം മൊബൈല്‍ വാങ്ങി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതിന്റെ പേരില്‍ ഇവര്‍ പല തവണ അഖിലുമായി വഴക്കുണ്ടാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ രണ്ടു സൈക്കിളുകളിലായി എത്തിയ ഇവര്‍ അഖിലിനെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്ക് വിളിച്ചു വരുത്തി. റബര്‍തോട്ടത്തില്‍ എത്തിയപ്പോള്‍ അധിക്ഷേപത്തെ ചൊല്ലി വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം നടത്തുക മാത്രമല്ല അത് പുറത്തറിയാതിരിക്കാനുള്ള മാര്‍ഗവും ഇവര്‍ തേടിയിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്നത്. തലയിലേക്ക് കല്ലെടുത്ത് എറഞ്ഞതോടെ അഖില്‍ ബോധമറ്റ് വീണു. തുടര്‍ന്ന് സമീപത്തു കിടന്ന മഴു എടുത്ത് വെട്ടി. മരണം ഉറപ്പാക്കിയ ശേഷം മഴു കൊണ്ട് കഴുത്തില്‍ വെട്ടി. മൃതദേഹം പെട്ടെന്ന് അഴുകി നശിക്കുമെന്ന സിനിമകഥ വിശ്വസിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞതായി പൊലിസ് പറഞ്ഞു. പിന്നീട് ഒരു കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ട് സമീപത്തു നിന്നും മണ്ണുവാരിയിട്ടു. കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്നും എസ്പി അറിയിച്ചു.
അഖിലും സുഹൃത്തുക്കളായി രണ്ടു പേരും അടുത്തുള്ള റബര്‍ തോട്ടത്തിലേക്ക് പോകുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. സംശയകരമായി രണ്ടു പേര്‍ നില്‍ക്കുന്നതു ദൂരെ നിന്ന നാട്ടുകാരില്‍ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നിയ ഇയാള്‍ നാട്ടുകാരെ കൂട്ടി സ്ഥലത്ത് എത്തി. ചോദ്യം ചെയ്തപ്പോഴാണ് നടന്ന കാര്യങ്ങള്‍ ഇവര്‍ പറഞ്ഞത്. ആരൊക്കെയാണ് ഇവരുടെ കൂട്ടുകാര്‍ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ലഹരിയുടെ സ്വാധീനത്തില്‍ പെട്ടിട്ടുണ്ടോയെന്നു മനസ്സിലാക്കണം.
https://www.facebook.com/Malayalivartha

























