കൊറോണ വൈറസ് ജനിതകമായി മാറ്റം സംഭവിച്ച് 30 തരം വൈറസുകളായി; ചെനയിലെ ഹാങ്ഴോവിലെ ഴെജിയാങ് സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനം നെഞ്ചിടിപ്പുകൂട്ടുന്നു

വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക്ഫോഴ്സ് അംഗവും പ്രമുഖ സാംക്രമിക രോഗ വിദഗ്ധനുമായ ഡോ. ആന്റണി ഫൗചി വളരെ മുന്‍പുതന്നെ വൈറസിന് പെട്ടെന്ന് ജനിതക വ്യതിയാനം സംഭവിക്കുമെന്ന മുന്നറിയിപ്പു നല്‍കിയിരുന്നു. വൈറസിന്റെ ഈ സ്വഭാവമാണ് മരുന്നു കണ്ടുപിടിക്കാനുള്ള വലിയ വെല്ലുവിളി. ഒരു തരത്തില്‍പ്പെട്ട വൈറസിന് മരുന്നു കണ്ടുപിടിക്കുമ്പോഴേക്കും അതില്‍ ജനിതക വ്യതിയാനം സംഭവിച്ചു പുതിയ വൈറസ് രൂപപ്പെട്ടിട്ടുണ്ടാകും എന്നായിരുന്നു അന്ന് അദേഹം പറഞ്ഞത്.
അത് ശെരിയാകുന്ന തരത്തില്‍ പുതിയ പഠനങ്ങള്‍ വരുന്നു, ഒപ്പം ആശങ്കയും. കൊറോണ വൈറസ് ജനിതകമായി കുറഞ്ഞത് 30 തരമായി പരിവര്‍ത്തനം ചെയ്തിട്ടുണ്ടാകുമെന്ന് ഈ പഠനം. ചൈനയിലെ ഹാങ്ഴോവിലെ ഴെജിയാങ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ജനിതക വ്യതിയാനം സംഭവിച്ച 30 തരം വൈറസുകളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 19 എണ്ണം പുതിയതോ നേരത്തേ തിരിച്ചറിയപ്പെടാതിരുന്നതോ ആണെന്നും ഗവേഷകരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
വൈറസിന് ഇത്രത്തോളം ജനിതക വ്യതിയാനം സംഭവിക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കരുതിയിരുന്നില്ലെന്നാണ് പഠനം പറയുന്നത്. ഇങ്ങനെയായാല്‍, കണ്ടുപിടിച്ച മരുന്ന് ചിലപ്പോള്‍ ഫലമുണ്ടാക്കില്ല. ലോകത്ത് വിവിധ ഭാഗങ്ങളില്‍ ജനിതക വ്യതിയാനം സംഭവിച്ച വിവിധ തരത്തിലുള്ള വൈറസുകളാണ് പകര്‍ച്ചവ്യാധി പടര്‍ത്തിയിരിക്കുന്നത്. 'ഹാങ്ഴോവിലെ വിവിധ ആശുപത്രികളില്‍നിന്ന് 11 സാംപിളുകളെടുത്ത് രോഗം പടര്‍ത്താനും കോശങ്ങളെ കൊല്ലാനുമുള്ള അവയുടെ സാമര്‍ഥ്യം പരിശോധിച്ചു. ഈ 11 പേരില്‍നിന്നു കണ്ടെത്തിയ വൈറസുകള്‍ക്കെല്ലാം കുറഞ്ഞത് ഒരു തവണയെങ്കിലും ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്.' പഠനം പറയുന്നു.
https://www.facebook.com/Malayalivartha

























