12.58 ലക്ഷത്തിന്റെ കള്ളനോട്ടുമായി അഞ്ചരവയസ്സുകാരനെ പൊള്ളിച്ച കേസിലെ പ്രതി പിടിയില്‍

12,58000 രൂപയുടെ കള്ളനോട്ടും, ഇവ അച്ചടിക്കാന്‍ ഉപയോഗിച്ച പ്രിന്ററുമായി രണ്ടാം ഭാര്യയുടെ മകനെ ചട്ടുകം വച്ച് പൊള്ളിച്ച കേസില്‍ പിടിയിലായ വ്യക്തി അറസ്റ്റിലായി. 100, 200, 500, 2000 രൂപയുടെ വ്യാജ നോട്ടുകളാണ് അറസ്റ്റിലായ കൊല്ലം അറയ്ക്കല്‍ തടിക്കാട് കരയില്‍ വരാലഴികത്ത് ഹനീഫ് ഷിറോസ് (33) -ന്റെ പക്കല്‍ കണ്ടെത്തിയത്. ഉപ്പുതറയ്ക്കു സമീപം മാട്ടുതാവളത്തെ വീട്ടിലാണ് കള്ളനോട്ട് അച്ചടിച്ചിരുന്നത്.
ഹനീഫ ഉള്‍പ്പെട്ട സ്‌കൂള്‍ ട്രസ്റ്റില്‍ അവകാശ തര്‍ക്കത്തെ തുടര്‍ന്ന് ഹനീഫ ആദ്യ ഭാര്യയുമായി പിണങ്ങി. സ്വകാര്യ സ്‌കൂള്‍ മാനേജര്‍ ആയിരുന്ന പിതാവ് മരിച്ചതോടെയാണ് സ്‌കൂളിന്റെ ഉടമസ്ഥാവകാശം ഹനീഫ ഉള്‍പ്പെട്ട ട്രസ്റ്റിലായത്. ആദ്യ ഭാര്യയുമായി പിണങ്ങിയ ശേഷം മാട്ടുതാവളത്ത് ഒന്നേകാല്‍ ഏക്കര്‍ സ്ഥലം വാങ്ങി മറ്റൊരു യുവതിക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ഈ യുവതിയുടെ ആദ്യബന്ധത്തിലുള്ള അഞ്ചര വയസ്സുകാരനെ ഹനീഫ് മര്‍ദിക്കുകയും ചട്ടുകം ഉപയോഗിച്ചു പൊള്ളിക്കുകയും ചെയ്തതായി കേസുണ്ടായിരുന്നു.
2019 നവംബര്‍ 28-ന് ഇയാളുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയ യുവതി ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കി. 2019 ഡിസംബര്‍ 15-ന് ഉപ്പുതറ പൊലീസ് കേസ് എടുത്തെങ്കിലും ആളെ കണ്ടെത്താനായില്ല. ഇതിനിടെ ഒറ്റപ്പാലത്ത് എത്തി യുവതിയുമായി മുങ്ങി. പേരൂര്‍ക്കടയില്‍ ബന്ധുവീട്ടില്‍ യുവതിക്കൊപ്പം താമസിച്ച ഹനീഫ് ജോലിക്കാണെന്നു പറഞ്ഞാണ് ഉപ്പുതറയിലെ വീട്ടിലേക്ക് പോയിരുന്നത്. വാഗമണ്ണിലും കുമളിയിലും പ്രതി ഹോം സ്റ്റേ വാടകയ്ക്ക് എടുത്തിരുന്നു.
നോട്ട് നിര്‍മിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍ മാട്ടുതാവളത്തെ വീട് വിറ്റപ്പോള്‍ കുമളിയിലെ ഹോം സ്റ്റേയിലേക്ക് മാറ്റി. 21-ന് മാട്ടുതാവളത്ത് എത്തി പ്രതിയെ പിടികൂടിയശേഷം പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ 15900 രൂപയുടെ കള്ളനോട്ട് കണ്ടെത്തി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് വാഗമണ്ണില്‍ കള്ളനോട്ടും കുമളിയില്‍ പ്രിന്ററും സൂക്ഷിച്ചിട്ടുള്ളതായി വ്യക്തമായത്.
കട്ടപ്പന ഡിവൈഎസ്പി എന്‍.സി.രാജ്മോഹന്റെ നേതൃത്വത്തില്‍ ഉപ്പുതറ സിഐ എസ്.എം.റിയാസ്, എസ്ഐമാരായ ചാര്‍ളി തോമസ്, സിബി.എന്‍.തങ്കപ്പന്‍, എഎസ്ഐമാരായ പി.എന്‍.ദിനേശ്, പി.എച്ച്.ഹനീഷ്, എസ്സിപിഒ ഐബി ഏബ്രഹാം, സിപിഒമാരായ ശരണ്യമോള്‍ പ്രസാദ്, പി.എസ്.പ്രവീണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























