ഓസ്‌ട്രേലിയയില്‍ നിന്ന് എത്തിയ ദമ്പതികളില്‍ ഭാര്യയ്ക്ക് കോവിഡ്

ഡല്‍ഹി വഴി ഇടുക്കി കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ എത്തിയ കോട്ടയം പാലാ സ്വദേശികളായ ദമ്പതികളില്‍ ഭാര്യയ്ക്കു (65)കോവിഡ്. ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ ഇവര്‍ക്ക് ഇന്നലെയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഒപ്പമുള്ള ഭര്‍ത്താവിന്റെ(75) പരിശോധനാഫലം നെഗറ്റീവ് ആണ്. ഇടുക്കി തൂക്കുപാലം ചോറ്റുപാറ ജിയന്ന ആശ്രമത്തിലെ ക്വാറന്റീന്‍ സെന്ററില്‍ കഴിയുകയായിരുന്ന സ്ത്രീയെ ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ഭര്‍ത്താവിനെയും മെഡിക്കല്‍ കോളജിലെത്തിച്ചു.
ഇവര്‍ മാര്‍ച്ച് 20-നാണ് ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞു. 14-നാണ് ഡല്‍ഹിയില്‍ നിന്നു ഇവര്‍ ടാക്‌സിയില്‍ പുറപ്പെട്ടത്. 16-ന് മൂന്നു മണിക്ക് കേരള അതിര്‍ത്തിയിലെത്തിയ ഇവര്‍ കമ്പംമെട്ട് ചെക്ക് പോസ്റ്റ് കടക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയായിരുന്നു. ടാക്‌സി ഡ്രൈവര്‍ തിരികെ ഡല്‍ഹിയിലേക്ക് മടങ്ങി. ഒരു ലക്ഷം രൂപ ടാക്‌സിക്കൂലിയായി നല്‍കി. കര്‍ണാടകയിലെ കോളജില്‍ അധ്യാപകനായിരുന്നു സ്ത്രീയുടെ ഭര്‍ത്താവ്. ഇവരുടെ 2 മക്കളും ഓസ്‌ട്രേലിയയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരാണ്.
തമിഴ്‌നാട്ടിലെ തിണ്ടിവനത്തു നിന്ന് തണ്ണിമത്തനുമായി വന്ന ലോറിയിലെ ഡ്രൈവര്‍മാരില്‍ ഒരാള്‍ പാലക്കാട്ട് ഇറങ്ങിയിരുന്നു. രണ്ടാമത്തെയാളാണ് കോട്ടയം മാര്‍ക്കറ്റില്‍ വന്നത്. പാലക്കാട് കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ സഹയാത്രികനായിരുന്നു ഇയാള്‍. ഇയാള്‍ ലോഡ് ഇറക്കിയ കട ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തി അടപ്പിച്ചു.
ഇയാള്‍ കോട്ടയത്ത് എത്തിയെന്ന വാര്‍ത്ത ആശങ്ക പടര്‍ത്തി. കോട്ടയം മാര്‍ക്കറ്റില്‍ എത്തി ലോഡ് ഇറക്കി മടങ്ങുന്ന വഴി ഇയാളെ പരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ പാലക്കാട് ജനറല്‍ ആശുപത്രിയിലെത്തിച്ച് ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഫലം ഇന്നറിയാം.
https://www.facebook.com/Malayalivartha

























