കോവിഡ് ബാധിതരില്‍ നിന്നും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഒരു തരത്തിലും ചോരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നു കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

കോവിഡ് ബാധിതരില്‍ നിന്നും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഒരു തരത്തിലും ചോരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നു കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ്. കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് നാളെ പരിഗണിക്കും. കമ്പനിക്കെതിരെ ന്യൂയോര്‍ക്കിലും ഇന്ത്യയിലും നിയമ നടപടി സാധ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണ് കരാറെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കന്നു.
വിവര ശേഖരണത്തിന് നിരവധി ഐടി കമ്ബനികളുണ്ടെങ്കിലും ഇത്ര വലിയ ഡേറ്റകള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യയില്‍ ഒരു കമ്പനിയുമില്ല. ഈ സാഹചര്യത്തിലാണ് സ്പ്രിങ്ക്‌ളറിനെ തെരഞ്ഞെടുത്തതെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ഡേറ്റാ അനാലിസിസ് സോഫ്റ്റ്വെയര്‍ സജ്ജമാക്കാന്‍ കൂടുതല്‍ സമയം എടുക്കാനാവില്ല.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്നും 41 ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ശേഖരിക്കുന്നത് . ഇതില്‍ രണ്ട് ചോദ്യങ്ങള്‍ അതീവ പ്രാധാന്യമുള്ളതാണ്. പക്ഷെ ഈ വിവരങ്ങള്‍ ശേഖരിക്കാതെ ഡാറ്റാ അനാലിസിസ് സാധ്യമാകില്ല. വിവരങ്ങള്‍ ചോരുന്നത് തടയാന്‍ ക്രമീകരണങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഓരോ കമ്ബനിയുടെയും നിയമാവലി പ്രകാരമാണ് അവരുടെ നിയമ നടപടികള്‍ക്കുള്ള അധികാര പരിധിയാകുന്നത് . സ്പ്രിങ്കളര്‍ നിശ്ചയിച്ചിട്ടുള്ളത് ന്യൂയോര്‍ക്ക് ആണ്. സോഫ്റ്റ് വെയര്‍ പര്‍ച്ചെയ്സ് ചെയ്യുമ്‌ബോള്‍ ഈ കാര്യം കൂടി അംഗീകരിക്കണം. അങ്ങനെയാണ് ന്യൂയോര്‍ക്ക് അധികാര പരിധിയായി വന്നത്.
എന്നാല്‍ അമേരിക്കയില്‍ മാത്രമല്ല ഇന്ത്യയിലും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അക്ട് പ്രകാരം വ്യക്തികള്‍ക്ക് കേസ് നടത്താം. ന്യൂയോര്‍ക്കിലാണ് ഏറെ ഗുണകരമായ രണ്ട് ഡേറ്റാ പ്രൊട്ടക്ഷന്‍ ആക്ട് നിലവിലുള്ളതെന്നും സര്‍ക്കാര്‍ വാദിക്കുന്നു. വിവരങ്ങള്‍ കൈമാറുന്നതില്‍ നിന്ന് കമ്പനിയെ കര്‍ശനമായി വിലക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























