Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ആശ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 1000 രൂപ അധിക ഇന്‍സന്റീവ്... നിബന്ധനകള്‍ നോക്കാതെ ഹോണറേറിയവും നിശ്ചിത ഇന്‍സന്റീവും, ഇതുവരെ വര്‍ധിപ്പിച്ചത് അഞ്ചിരട്ടി ഹോണറേറിയം

23 APRIL 2020 07:35 AM IST
മലയാളി വാര്‍ത്ത

More Stories...

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു

പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയ ഡ്യൂട്ടിയിലായതിനാല്‍ 2020 മാര്‍ച്ച് മുതല്‍ 2020 മേയ് മാസം വരെ നിബന്ധനങ്ങള്‍ പരിശോധിക്കാതെ ഹോണറേറിയവും നിശ്ചിത ഇന്‍സന്റീവും നല്‍കാന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുകൂടാതെ 2020 മാര്‍ച്ച് മുതല്‍ കോവിഡ് കാലയളവില്‍ അധിക ഇന്‍സന്റീവായി പ്രതിമാസം 1000 രൂപ നല്‍കുന്നതാണ്. സംസ്ഥാനത്തുള്ള 26,475 ആശ വര്‍ക്കര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 4500 രൂപയില്‍ നിന്നും 5,000 രൂപയാക്കി കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പ് 1000 രൂപയായിരുന്നതാണ് ഇപ്പോള്‍ 5000 രൂപയാക്കി വര്‍ധിപ്പിച്ചത്. അതായത് ഈ സര്‍ക്കാരിന്റെ കാലത്ത് ഹോണറേറിയത്തില്‍ 5 ഇരട്ടി വര്‍ധനവാണ് വരുത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ കോവിഡ് കാലത്ത് ആശ വര്‍ക്കര്‍മാര്‍ ചെയ്യുന്ന അധികം സേവനത്തിനാണ് അധികം ഇന്‍സന്റീവ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ മേഖലയിലെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളില്‍ ആശ വര്‍ക്കര്‍മാര്‍ വലിയ സേവനമാണ് നല്‍കുന്നത്. കുടുംബാരോഗ്യം സംരക്ഷിക്കുന്നതിന് ആശ വര്‍ക്കര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ വളരെയേറെ സ്വാധീനിക്കുന്നുണ്ട്. ഹോണറേറിയം കൂടാതെ ആരോഗ്യ കാര്യങ്ങള്‍ക്കായുള്ള ഭവന സന്ദര്‍ശനങ്ങള്‍ക്ക് 2019 മെയ് മാസം മുതല്‍ പ്രതിമാസം 2,000 രൂപ ഫിക്സഡ് ഇന്‍സന്റീവും നല്‍കി വരുന്നു. ഇതിന് പുറമേയാണ് കോവിഡ് കാലത്ത് 1000 രൂപ അധികം നല്‍കുന്നത്.

ആശ വര്‍ക്കര്‍മാര്‍ക്ക് 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്നുണ്ട്. അപകട മരണത്തിന് 5 ലക്ഷം രൂപയും അപകടത്തില്‍ സ്ഥിരമായ അംഗവൈകല്യത്തിന് 3 ലക്ഷം രൂപയും അപകടത്തില്‍ പെടുന്നവര്‍ക്ക് റീ ഇമ്പേഴ്സ്മെന്റായി 20,000 രൂപയുമാണ് നല്‍കുന്നത്. സാധാരണ മരണത്തിന് ഗതാഗതത്തിനും സംസ്‌കാര ചെലവിനുമായി 50,000 രൂപയും നല്‍കുന്നു. ആശ വര്‍ക്കര്‍മാര്‍ക്ക് പ്രതി വര്‍ഷമുള്ള 21 ലക്ഷത്തോളമുള്ള പ്രീമിയവും സര്‍ക്കാരാണ് അടയ്ക്കുന്നത്.

കോവിഡ് കാലത്ത് പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക ചുമതലകളാണ് ആശ വര്‍ക്കര്‍മാര്‍ നടത്തി വന്നത്. കോവിഡ് കാലത്ത് വിദേശത്ത് നിന്നും വന്നവരുടേയും കോവിഡ് ബാധിത സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുടേയും ലിസ്റ്റ് തയ്യാറാക്കി അറിയിക്കുക, ഇത്തരം സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ നിരീക്ഷണത്തിലുണ്ടോ എന്ന് അന്വേഷിക്കുകയും നിബന്ധനകള്‍ പാലിക്കാത്തവരെ ബോധവത്ക്കരിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുകയോ, നിരീക്ഷണത്തിലുള്ളവര്‍ക്ക് ബന്ധപ്പെട്ടവരുടെ ഇടപെടലിലൂടെ സഹായം നല്‍കുക, 60 വയസിന് മുകളില്‍ പ്രായമുള്ളവരുടേയും ജീവിതശൈലി രോഗമുള്ളവരുടേയും ലിസ്റ്റ് തയ്യാറാക്കി ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക, ഡയാലിസിസ് ചെയ്യുന്നവര്‍, വൃക്ക രോഗികള്‍, ഹൃദ്രോഗികള്‍ എന്നിവരെ ബോധവത്ക്കരിക്കുകയും സഹായം ലഭ്യമാക്കുകയും ചെയ്യുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മുഖേന നടത്തുന്ന ബോധവത്ക്കരണ പരിപാടികളില്‍ പങ്കാളികളാകുക എന്നിവയാണ് ഈ കാലത്ത് ആശ വര്‍ക്കര്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍.

കേരളത്തില്‍ 2007ലാണ് ആശ പദ്ധതി ആരംഭിച്ചത്. സമൂഹത്തെ പ്രത്യേകിച്ച് ദുര്‍ബല വിഭാഗങ്ങള്‍ക്ക് ലഭ്യമായ ആരോഗ്യ സേവനങ്ങളെ കുറിച്ച് ബോധവത്ക്കരിക്കുകയും അത്തരം സേവനങ്ങള്‍ നേടിയെടുക്കാന്‍ ജനങ്ങളെ സഹായിക്കുകയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ആശ വര്‍ക്കര്‍മാരുടെ പ്രധാന ഉത്തരവാദിത്തം. സാമൂഹ്യ- ആരോഗ്യ ബോധവത്ക്കരണം ഉണ്ടാക്കുക, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക. പ്രാദേശിക ആരോഗ്യ പ്രശ്നങ്ങള്‍ മനസിലാക്കി വാര്‍ഡ് ആരോഗ്യ ശുചിത്വ കമ്മിറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക, പകര്‍ച്ചവ്യാധി പ്രതിരോധം, കൊതുക് നിവാരണം എന്നിവയില്‍ നേതൃപരമായ പങ്ക് വഹിക്കുക, നവജാത ശിശുക്കള്‍, ഗര്‍ഭിണികള്‍ എന്നിവരെ സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക. നിരോധ്, ഗര്‍ഭ നിരോധന ഗുളികകള്‍, ഒ.ആര്‍.എസ്, ക്ഷയരോഗ മരുന്ന് എന്നിവയുടെ പ്രാദേശിക വിതരണക്കാരായി പ്രവര്‍ത്തിക്കുക എന്നിവയാണ് ആശ വര്‍ക്കര്‍മാരുടെ പൊതുവേയുള്ള ചുമതലകള്‍.

കോവിഡ് പോലെയുള്ള മഹാമാരി സമയത്ത് ആശ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന സേവനം മാതൃകയാണെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ സമയത്തും ഫീല്‍ഡ് തലത്തില്‍ അവര്‍ സേവനനിരതരാണ്. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ പുരോഗതിയില്‍ ആശ വര്‍ക്കര്‍മാരുടെ സേവനം വിലപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി.



--

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (22 minutes ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (30 minutes ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (37 minutes ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (1 hour ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (2 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (2 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (3 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (3 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (4 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (4 hours ago)

Malayali Vartha Recommends