Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ജയിലില്‍ നിന്നിറങ്ങുന്ന ആലംബഹീനര്‍ക്ക് താങ്ങാവാന്‍ 'തണലിടം'... പ്രത്യേക പരോളില്‍ ഇറങ്ങിയവര്‍ക്കും ഉപകാരമാകും, പ്രൊബേഷന്‍ ഹോമില്‍ പ്രവേശനം തുടങ്ങി

23 APRIL 2020 07:57 AM IST
മലയാളി വാര്‍ത്ത

More Stories...

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു

പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം

ജയിലില്‍ നിന്നിറങ്ങുന്ന ആലംബഹീനര്‍ക്ക് താങ്ങാവാന്‍ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ 'തണലിടം' എന്ന സ്ഥാപനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊല്ലം ജില്ലയിലെ വാളകത്ത് ആരംഭിച്ച ഹോമിന്റെ നടത്തിപ്പ് ചുമതല പത്തനാപുരം ഗാന്ധി ഭവന്‍ എന്ന സന്നദ്ധ സംഘടനക്കാണ്. സാമൂഹ്യ നീതി വകുപ്പിന്റെ 'നേര്‍വഴി' പദ്ധതിയില്‍പ്പെടുത്തിയാണ് സ്ഥാപനത്തിനാവശ്യമായ തുക കണ്ടെത്തിയത്. കൊറോണക്കാലത്ത് ജയില്‍ വകുപ്പ് നല്‍കിയ പ്രത്യേക പരോളില്‍ പുറത്തിറങ്ങിയവര്‍ക്കും തണലിടത്തില്‍ താമസിക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

കുടുംബമോ ബന്ധുമിത്രാദികളോ ഏറ്റെടുക്കാന്‍ തയ്യാറാകാത്തതും ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ കീഴില്‍ നല്ലനടപ്പില്‍ കഴിയുന്നവരുമായ പ്രൊബേഷണര്‍മാര്‍, താമസിക്കാന്‍ സ്ഥലമില്ലാത്ത ജയില്‍ മോചിതര്‍, കേസില്‍പ്പെട്ടതിന് ശേഷം താമസിക്കാന്‍ ഇടമില്ലാതെ വിചാരണ നേരിടുന്നവര്‍, ജയിലില്‍ നിന്നും വിവിധ അവധികള്‍ക്കായി പുറത്തിറങ്ങുന്നവര്‍ തുടങ്ങിയവരെ സമൂഹത്തിലേക്ക് പുനരധിവസിപ്പിക്കാന്‍ സാധിക്കുന്നതുവരെ അതായത് താത്കാലികമോ സ്ഥിരമോ ആയ താമസസൗകര്യം ഉണ്ടാകുന്നതുവരെ താമസിപ്പിക്കുന്നതിന് വേണ്ടിയുള്ള ഇടക്കാല സംരക്ഷണ കേന്ദ്രമാണ് തണലിടം പ്രൊബേഷന്‍ ഹോം.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ കോട്ടയം ജില്ലക്കാരനായ 59 വയസുകാരനാണ് തണലിടത്തെ ആദ്യ താമസക്കാരന്‍. ഹൃദ്രോഗിയായ ഇദ്ദേഹത്തിന് സ്വന്തക്കാരായി ആരും ബാക്കിയില്ലാതെ എങ്ങോട്ട് പോവുമെന്നറിയാതെ നിന്നപ്പോഴാണ് സാമൂഹ്യനീതി വകുപ്പ് തുണയായത്. കോഴിക്കോട് ജില്ലയില്‍ നിന്ന് 56 ഉം 25 ഉം വയസുള്ള ജയില്‍ മോചിതരും കൊല്ലം ജില്ലയില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ കീഴില്‍ നല്ലനടപ്പില്‍ കഴിയുന്ന 22 വയസുകാരനും തണലിടത്തിലേക്ക് പോകാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൊറോണക്കാലമായതിനാല്‍ പോലീസ് സഹായത്തോടെ ഇവരെ ഉടന്‍ തണലിടത്തില്‍ എത്തിക്കും.

കിടപ്പുരോഗികളോ, മാനസിക രോഗികളോ അല്ലാത്ത, ദൈനംദിന കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ കഴിയുന്ന 18-70 പ്രായപരിധിയിലുള്ള പുരുഷന്മാര്‍ക്കാണ് ഇപ്പോള്‍ തണലിടം ഒരുക്കിയിരിക്കുന്നത്. ആലംബഹീനരായ സ്ത്രീകള്‍ക്കായി വനിതാ ശിശു വികസന വകുപ്പിന്റെ മഹിള മന്ദിരങ്ങള്‍ നിലവിലുണ്ട്. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍മാരുടെ അല്ലെങ്കില്‍ ജയില്‍ സൂപ്രണ്ടുമാരുടെ കത്തിന്റെ അടിസ്ഥാനത്തില്‍ 'തണലിടം' ഹോം മാനേജര്‍ ആണ് താല്‍ക്കാലികമായി താമസക്കാരെ പ്രവേശിപ്പിക്കുക. 'തണലിടം' ഹോമിലേക്കുള്ള പ്രവേശന സ്ഥിരീകരണം നല്‍കേണ്ടത് കൊല്ലം ജില്ലാ കളക്ടര്‍ അധ്യക്ഷനും ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കണ്‍വീനറുമായുള്ള പ്രൊബേഷന്‍ ഉപദേശക സമിതിയാണ്.

തണലിടത്തില്‍ എത്തുന്ന ഓരോരുത്തരുടെയും കഴിവും ദൗര്‍ബല്യവും മനസിലാക്കി പ്രത്യേക വ്യക്തിഗത ശ്രദ്ധാ പദ്ധതി (കിറശ്ശറൗമഹ ഇമൃല ജഹമി) രൂപീകരിച്ച് സമൂഹത്തില്‍ പുനരധിവസിപ്പിക്കുകയും വീണ്ടും കേസില്‍പ്പെടാതെ നോക്കുകയും ചെയ്യുക എന്നതാണ് സാമൂഹ്യനീതി വകുപ്പ് ഉദ്ദേശിക്കുന്നത്. ഇതിനായി തൊഴില്‍ പരിശീലനവും തൊഴിലിടവും ഇവിടെ ഒരുക്കും. ഇവിടെയെത്തുന്ന ഓരോരുത്തര്‍ക്കും സ്വന്തം വീട്, തൊഴില്‍, കുടുംബം തുടങ്ങി സാമൂഹ്യ പുനരേകീകരണത്തിനായുള്ള വിവിധ സംവിധാനങ്ങള്‍ മറ്റു വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഭാവിയില്‍ ഒരുക്കുക എന്നതാണ് ഉദ്ദേശം. ഇതിനായി എം.എസ്.ഡബ്ല്യു. പൂര്‍ത്തിയാക്കിയ സോഷ്യല്‍ വര്‍ക്കര്‍മാരെയും ഇവിടെ നിയമിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (22 minutes ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (30 minutes ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (37 minutes ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (1 hour ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (2 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (2 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (3 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (3 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (4 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (4 hours ago)

Malayali Vartha Recommends